ഹാർട്ട് അറ്റാക്കും കൊളസ്ട്രോളും നിങ്ങളുടെ ജീവിതത്തിൽ വരാതിരിക്കാൻ ഏതുതരം എണ്ണയാണ് ഉപയോഗിക്കേണ്ടത്? നമ്മൾ ഉപയോഗിക്കേണ്ട എണ്ണയെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ന് നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എണ്ണകൾ എല്ലാം നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്നവയാണ്. എണ്ണകളുടെ ഉപയോഗം അമിതമായി വർധിച്ചതു മൂലമാണ് പല രോഗങ്ങളും ഇന്ന് നമുക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള എണ്ണകളുടെ അമിതഉപയോഗം ആണ് കാൻസർ, ഹൃദ്രോഗം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ മാരകരോഗങ്ങൾ വരാനുള്ള ഏറ്റവും പ്രധാനമായ കാരണം. ദ്രാവകരൂപത്തിലുള്ള കൊഴുപ്പാണ് എണ്ണകൾ. എണ്ണ എത്രത്തോളം ഉപയോഗിക്കുന്നുവോ അത്ര തന്നെ കൊഴുപ്പ് ശരീരത്തിൽ എത്തുന്നുണ്ട്. അതുകൂടാതെ മറ്റുള്ള ഭക്ഷണസാധനങ്ങളിൽ നിന്നും ഉള്ള കൊഴുപ്പും ശരീരത്തിൽ എത്തുന്നുണ്ട്.

ഇന്ന് ഹാർട്ടറ്റാക്ക് , പ്രമേഹം, അതുപോലെ തന്നെ മറ്റു രോഗങ്ങളുടെയും കണക്കെടുത്തു നോക്കുകയാണെങ്കിൽ വളരെ കൂടുതലാണ്. പണ്ടുകാലത്ത് ഉള്ള ആളുകളിൽ ഇത്തരം രോഗങ്ങൾ കുറവായിരുന്നു. ഇന്ന് നമ്മൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് കൂടിയത് കൊണ്ടും കെമിക്കൽ ചേർത്ത് ഉണ്ടാക്കിയ വിവിധതരം എണ്ണകൾ ഉപയോഗിക്കുന്നതുകൊണ്ടും വളരെ ദോഷം ആണ് ശരീരത്തിൽ വന്നുകൊണ്ടിരിക്കുന്നത്. ഏത് തരം എണ്ണ ആയാലും മിതമായ അളവിൽ ഉപയോഗിക്കണം.

ചില പ്രത്യേക ഭക്ഷ്യ സാധനങ്ങളുടെ കൂടെ ഉപയോഗിക്കേണ്ട എണ്ണകളും അതിൻറെ കുറച്ച് അളവിൽ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക, ഒരിക്കൽ വറുക്കാൻ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കാതിരിക്കുക എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ ഗുണം ചെയ്യും. വീണ്ടും വീണ്ടും എണ്ണ ചൂടാകുമ്പോൾ അത് മാരകമായ വിഷ വസ്തു ആയി മാറുകയാണ് ചെയ്യുന്നത്. എന്നാൽ മിതമായ അളവിൽ ഒമേഗ 3 ധാരാളമടങ്ങിയ മീനെണ്ണ കഴിക്കുന്നത് ഹാർട്ടിൻറെആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്.

അമിതമായാൽ അമൃതും വിഷം എന്നു കേട്ടിട്ടില്ലേ? എല്ലാത്തിൻറെയും അളവിൽ ആണ് പ്രധാനം. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.