നിങ്ങളുടെ ജീവിതം നശിപ്പിക്കുന്ന വ്യക്തികൾ ആരൊക്കെ? എങ്ങനെ അത്തരക്കാരെ തിരിച്ചറിയാം

നമ്മുടെ സമൂഹത്തിൽ പലതരത്തിലും പല സ്വഭാവത്തിലും ഉള്ള ആളുകളെ കാണാൻ സാധിക്കും. പലരും പല തരത്തിലാണ് ചിന്തിക്കുന്നത്. ഒട്ടുമിക്കവരും സ്വന്തം കാര്യം നേടിയെടുക്കാൻ വേണ്ടി ജീവിക്കുന്നവർ ആയിരിക്കും. കുറച്ചുപേർ മാത്രമേ മറ്റുള്ളവരെ കൂടി പരിഗണനയിൽ എടുക്കുന്നുള്ളൂ. ഇന്നത്തെ സമൂഹം അത്ര മോശമായിട്ടാണ് ഓരോരുത്തരെയും വളർത്തിക്കൊണ്ടു വരുന്നത്. സ്വാർത്ഥ താൽപ്പര്യം ഉള്ളവരാണ് മിക്കവരും. വീടുകളിൽ ആകട്ടെ, കൊച്ചു കുട്ടികൾക്ക് ഉണ്ടാകുന്ന പിടിവാശികൾ സാധിപ്പിച്ചു കൊടുക്കുകയാണ് ഓരോ മാതാപിതാക്കളും ചെയ്യുന്നത്. ഇത് അവരിൽ ചെറിയ രീതിയിലെങ്കിലും വാശിയും സ്വാർത്ഥതയും നിറയ്ക്കുന്നു.

ഇത്തരം സ്വഭാവത്തോടെ കൂടിയാണ് ഓരോരുത്തരും വളരുന്നത്. എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ ആവാനും എല്ലാവരും അവരെ പുകഴ്ത്തി പറയാനും ഇത്തരം സ്വഭാവം ഉള്ളവർ ആഗ്രഹിക്കുന്നു. പുറമേ അവർ എല്ലാവരുടെയും ഇടയിൽ നല്ലവരായി അഭിനയിക്കും എങ്കിലും വളരെ സൂത്രശാലി ആയിരിക്കും ഇത്തരക്കാർ. സ്വന്തം കാര്യലാഭത്തിനായി കൂടെ നിൽക്കുന്നവരെ തരം താഴ്ത്താനും ചതിക്കാനും അവർ തയ്യാറാകുന്നു. പ്രധാനമായും അവർക്ക് അവരോട് മാത്രമേ ഇഷ്ടവും താൽപര്യവും കാണുകയുള്ളൂ.

മറ്റുള്ളവരെ അവർ തീരെ വിലകല്പ്പിക്കുകയും ഇല്ല . ഇത്തരം വ്യക്തി വൈകല്യമുള്ള ആളുകളെയാണ് പൊതുവേ നാസിസ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോഡർ ഉള്ളവരായി പറയപ്പെടുന്നത്. ഇങ്ങനെയുള്ളവരിൽ അമിതമായ ആത്മവിശ്വാസം പ്രകടമായിരിക്കും. തീരെ ചെറിയ കുറ്റപ്പെടുത്തലും വിമർശനവും ഇവർ സഹിക്കുകയില്ല. എപ്പോഴും അവർ പറയുന്നത് മാത്രമായിരിക്കും ശരി എന്ന് മറ്റുള്ളവർ സമ്മതിച്ചു കൊടുക്കണം. പലപ്പോഴും ഇവർ പറയുന്നതും ചെയ്യുന്നതും ആയ കാര്യങ്ങൾ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരിക്കും.

സ്ത്രീകളിലും പുരുഷൻമാരിലും ഇത്തരം സ്വഭാവം കാണുമെങ്കിലും കൂടുതലും ഇത് കണ്ടുവരുന്നത് പുരുഷന്മാരിലാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ തന്നിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.