നിങ്ങളുടെ ശരീരത്തിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാകാറുണ്ടോ? നിങ്ങൾക്ക് വരാൻപോകുന്ന ഈ രോഗത്തിൻറെ ലക്ഷണമാവാം

ഇന്ന് നമ്മുടെ ഈ ലോകത്തെ കണക്കുകൾ എടുത്തു നോക്കുകയാണെങ്കിൽ പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ കൊണ്ടുവരുന്നത് ഇന്ത്യയിലാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറവ് നേടിയില്ലെങ്കിൽ അഥവാ ശ്രദ്ധിച്ചില്ലെങ്കിലും വലിയ വില കൊടുക്കേണ്ടി വരും. ഈ രോഗം ഇന്ന് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാവുന്ന തരത്തിലുള്ള ഒരു ജീവിതശൈലിയാണ് നാമോരോരുത്തരും നടത്തിക്കൊണ്ടിരിക്കുന്നത്. തന്മൂലം ഇത്തരത്തിലുള്ള മാരകമായ ജീവിതശൈലി രോഗങ്ങളിലേക്ക് ഇത് നയിക്കുന്നു. ഇത്തരം രോഗങ്ങൾ വലിയ ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്.

ഇവയൊക്കെ ഒരിക്കൽ വന്നുപോയാൽ പിന്നീടൊരിക്കലും ഇവ ശരീരത്തിൽ നിന്ന് വിട്ടുപോവുകയും ഇല്ല. ഒട്ടും നിയന്ത്രിക്കാൻ പറ്റാത്ത രീതിയിലുള്ള ഭക്ഷണരീതികളും വ്യായാമമില്ലാത്ത ജീവിതസാഹചര്യങ്ങളും ആണ് ഇത്തരം രോഗങ്ങളിലേക്ക് നയിക്കുന്നത്. പ്രമേഹം ശ്രദ്ധിച്ചില്ലെങ്കിൽ അതിനുപിന്നാലെ ഹൃദ്രോഗം, കൊളസ്ട്രോൾ, കരൾ വീക്കം, വൃക്ക വീക്കം, സ്ട്രോക്ക് മുതലായ രോഗങ്ങൾ വന്നുചേരുന്നു. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന പ്രമേഹമാണ് വളരെ സങ്കീർണത സൃഷ്ടിക്കുന്നത്. ഒരുപക്ഷേ പല അവയവങ്ങളെയും കാര്യമായി ബാധിച്ചതിനുശേഷം ആയിരിക്കും രോഗി അറിയുക.

പ്രമേഹമുള്ളവരിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങളാണ് അമിതമായ വിശപ്പ്, അമിത ദാഹം, ക്ഷീണം, ഉറക്കം തുടങ്ങിയവ. ഏറ്റവും അധികമായി കാണുന്നത് ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ അത് ഉണങ്ങാൻ കാലതാമസമെടുക്കും എന്നതാണ്. അങ്ങനെ വരുമ്പോൾ പ്രമേഹം ഉണ്ടോ ഇല്ലയോ എന്ന് ആദ്യം രക്തപരിശോധന നടത്തി ഉറപ്പു വരുത്തേണ്ടതാണ്. പ്രമേഹരോഗികൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് കാലുകളാണ്. ഏറ്റവും കൂടുതൽ അണുബാധ ഉണ്ടാകുന്നതും കാലി ലൂടെയാണ്.

ഇങ്ങനെ അണുബാധ കൂടുതലായാൽ ആ ഭാഗങ്ങൾ മുറിച്ചു നീക്കേണ്ടി വരും. കിഡ്നിയിൽ രോഗം വരുന്നതും കാൽ നോക്കിയാൽ മനസ്സിലാകും. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.