വെരിക്കോസ് വെയിൻ വരാതിരിക്കാൻ ചെയ്യേണ്ടത് എന്തൊക്കെ? അതു മാറുന്നതിനു എന്തെല്ലാം ചെയ്യണം

പ്രധാനമായും കാലുകളിൽ കണ്ടുവരുന്ന ഒരു രോഗമാണ് വെരിക്കോസ് വെയിൻ. പണ്ടൊക്കെ 50 വയസ്സ് കഴിഞ്ഞവരിലാണ് ഇത് കണ്ടിരുന്നത്. എന്നാൽ ഇന്നിത് ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. കാലിൽ മാത്രമല്ല ശരീരത്തിൻറെ മറ്റ് ഏത് ഭാഗത്തും ഇത് ഉണ്ടാകാറുണ്ട്. എന്നാൽ കാലുകളിൽ ഉണ്ടാകുന്നതാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കാലുകളിലെ ഞരമ്പുകൾ തടിച്ചിരിക്കുന്നതും ചുളിഞ്ഞു ഇരിക്കുന്നതും ആയ അവസ്ഥയാണ് ഇത്. ഈ ഭാഗങ്ങളിൽ നിറവ്യത്യാസവും കാണാറുണ്ട്. നീല നിറത്തിലോ പർപ്പിൾ നിറത്തിലോ ആയിരിക്കുംഅത്. മിക്ക ആളുകളിലും ശക്തമായ വേദനകളാണ് ഉണ്ടാകാറ്. എന്നാൽ ചിലരിൽ അത്ര വേദന ഉണ്ടാകാറില്ല. തുടക്കത്തിലെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത് കൂടുതൽ സങ്കീർണതയിലേക്ക് പോകാതെ പരിഹരിക്കാൻ സാധിക്കും.

മിക്കവരും ഇത് കാര്യമായി എടുക്കാത്തത് കാരണം ചികിത്സ നടത്താറില്ല. അങ്ങനെയുള്ളവരിൽ എന്തെങ്കിലും കാരണം കൊണ്ട് ഞരമ്പ് പൊട്ടി രക്തം ഉള്ളിൽ പരക്കുകയും അവിടെ അണുബാധ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ ദീർഘനാൾ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു. ഹൃദയത്തിൽ നിന്ന് ശുദ്ധരക്തം പമ്പ് ചെയ്യപ്പെടുകയും അവിടെ നിന്ന് തിരിച്ച് ഹൃദയത്തിലേക്ക്അശുദ്ധ രക്തം പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു.

ഇത്തരം പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാൽവുകൾക്ക് ബലക്ഷയം സംഭവിക്കുമ്പോഴാണ് ഈ വെരിക്കോസ് വെയിൻ ഉണ്ടാവുന്നത്. കൂടുതൽ നേരം നിന്ന് ജോലി ചെയ്യുന്നവരിലും അമിതവണ്ണം ഉള്ളവരിലും സ്ത്രീകളിലുമാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലമാണ് ഇത്തരം പ്രശ്നങ്ങൾ അവരിൽ കണ്ടുവരുന്നത്. മദ്യപാനവും പുകവലിയും അമിതമായി ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്.

അമിതവണ്ണമുള്ളവർ വണ്ണം കുറയ്ക്കേണ്ടത് ഇത്തരം രോഗത്തിൽനിന്നും മാറ്റം ലഭിക്കുവാൻ അത്യാവശ്യമാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.