കാലാകാലങ്ങളായി നിങ്ങൾ അനുഭവിച്ചു വരുന്ന മുട്ടുവേദന ഉണ്ടാകുന്നത് എങ്ങനെ? അതു മാറാനുള്ള എളുപ്പവഴികൾ ഇതാ

ഇന്നത്തെ ജീവിതശൈലി മൂലം പല രോഗങ്ങളാൽ വേദന അനുഭവിച്ച് കഴിയുന്നവരാണ് മിക്ക ആളുകളും . അതിൽ കൈ വേദന, കാൽമുട്ട് വേദന, കഴുത്തുവേദന എന്നിങ്ങനെ പലതരത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പണ്ടൊക്കെ 50 വയസ്സ് കഴിഞ്ഞാലേ മുട്ടുവേദന വരുകയുള്ളൂ. എന്നാൽ ഇപ്പോ ചെറുപ്പക്കാരിൽ വരെ മുട്ടുവേദന വളരെ വ്യാപകമാണ്. ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വന്ന ശ്രദ്ധയില്ലായ്മയാണ് ഇത്തരം എല്ലുതേയ്മാനത്തിലേക്കും മുട്ടുവേദന യിലേക്കും നയിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ദൈനം ദിന പ്രവൃത്തികൾക്ക് മാറ്റം വരുത്തിയാൽ മാത്രമേ കുറേ രോഗങ്ങൾ മാറ്റിയെടുക്കുവാൻ സാധിക്കുകയുള്ളൂ.

വ്യായാമത്തിലൂടെയും ഇത്തരം പ്രശ്നങ്ങൾ കുറെയൊക്കെ മാറ്റിയെടുക്കുവാൻ സാധിക്കും. എന്നാൽ പലരും അതിനെ ശ്രമിക്കാറില്ല. കാൽമുട്ട് വേദന പ്രധാനമായും വരുന്നത് അമിതവണ്ണമുള്ളവരിൽ ആണ്. തടി കൂടുമ്പോൾ ശരീരത്തിൻറെ ഭാരം താങ്ങുവാൻ കാൽമുട്ടുകൾക്ക് കഴിയാതെ വരുമ്പോഴാണ് ഇത്തരം വേദനകൾ അനുഭവപ്പെടുന്നത്. ഇതിനായി അമിതവണ്ണം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. പിന്നെ വരുന്നത് എല്ലു തേയ്മാനം ഉള്ളവരിലാണ്. കാൽമുട്ട് വേദന കാരണം നമുക്ക് കാൽ മടക്കി ഇരിക്കാനും കോണിപ്പടികൾ കയറാനും ഭാരമുള്ള ജോലികൾ ചെയ്യാനും നടക്കാനും തന്നെ വളരെ ബുദ്ധിമുട്ടാണ്.

കാൽമുട്ട് വേദന ഉള്ളവരിൽ കണ്ടുവരുന്ന കാര്യങ്ങളാണ് എഴുന്നേൽക്കുമ്പോൾ കാൽമുട്ടുകളിൽ നിന്ന് ശബ്ദം ഉണ്ടാവുക, മുട്ടിന് ചുറ്റും നീര് അനുഭവപ്പെടുക, നിറവ്യത്യാസം കാണപ്പെടുക എന്നിങ്ങനെയാണ്. എല്ലുതേയ്മാനത്തിൻറെ ലക്ഷണങ്ങളാണ് ഇതെല്ലാം. വിറ്റാമിൻ സി ധാരാളം അടങ്ങിയ പഴങ്ങളും ഇലക്കറികളും കഴിക്കുക, പച്ചക്കറികൾ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, എണ്ണ കലർന്ന ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക.

അരി ഭക്ഷണങ്ങൾ ഒഴിവാക്കുക, പഞ്ചസാര ഒഴിവാക്കുക എന്നിവയൊക്കെ ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ ഇതു വരാതെ സൂക്ഷിക്കാം. ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയുവാൻ വീഡിയോ കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.