നിങ്ങൾക്ക് യൂറിൻ നിറവ്യത്യാസം അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക ഗുരുതര രോഗങ്ങളുടെ തുടക്കം ആവാം.

നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരുപക്ഷേ പാശ്ചാത്യ നാടുകളെ അനുകരിച്ചു കൊണ്ടോ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റായ ജീവിതശൈലികൾ വലിയ ഗുരുതര രോഗങ്ങളിലേക്ക് ആണ് നമ്മെ കൊണ്ടുപോകുന്നത്. എന്നാൽ അവരുടേതു പോലെയും അല്ല കഴിക്കുന്നത്. വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചാലും പുറത്തുപോയി തെറ്റായ സമയത്തെല്ലാം ഫാസ്റ്റ് ഫുഡുകളും എണ്ണയും കൊഴുപ്പും കലർന്ന പലഹാരങ്ങളും മധുരപലഹാരങ്ങളും കഴിക്കുന്നതുമൂലം വലിയ പ്രശ്നങ്ങളാണ് അവ ശരീരത്തിൽ ഉണ്ടാക്കുന്നത്.ശരീരത്തിൽ ഇത്തരം കൊഴുപ്പുകൾ അടിഞ്ഞുകൂടുന്നത്.

മൂലം പല രോഗങ്ങളും നമ്മളിൽ എത്തുന്നുണ്ട്. പ്രധാനമായും ജീവിതശൈലി രോഗങ്ങളുടെ ഗണത്തിൽപെട്ട പ്രമേഹം,കൊളസ്ട്രോൾ എന്നിവയാണ്. കൂടാതെ അമിതവണ്ണവും. പ്രമേഹമുള്ള ആളുകളിൽ അമിതമായ വിശപ്പ്, അമിതമായ വെള്ളം ദാഹം എന്നീ ലക്ഷണങ്ങൾ കണ്ടുവരുന്നു. പ്രമേഹം നിയന്ത്രിക്കാതെ വരുമ്പോൾ ഇത്തരം ലക്ഷണങ്ങൾ കൂടുകയും വീണ്ടും വീണ്ടും അനിയന്ത്രിതമായി ഭക്ഷണം കഴിക്കാൻ ഇടവരികയും വൻഅപകടത്തിലേക്കുംവഴി തെളിയിക്കുന്നു. ഇങ്ങനെ നിയന്ത്രണമില്ലാത്ത പ്രമേഹമുള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ കളർ വ്യത്യാസവും അത് പതഞ്ഞു വരുന്ന അവസ്ഥയും ഉണ്ടാകുന്നു.

ഇതിലൂടെ ശരീരത്തിലെ ആൽബമിൻ എന്ന പ്രോട്ടീൻ നഷ്ടപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് മൈക്രോ ആൽബമിൻ യൂറിയ എന്ന ലക്ഷണവും ആവാം. ഒരുപക്ഷേ കിഡ്നിയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന കുറവുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.ചില മരുന്നുകളുടെ ദോഷഫലങ്ങളും കിഡ്നിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാറുണ്ട്. മാത്രമല്ല മദ്യപാനം, പുകവലി, കഞ്ചാവ് എന്നിവ അമിതമായി ഉപയോഗിക്കുന്നവരിലും കിഡ്നി രോഗം കണ്ടുവരാറുണ്ട്.

ശരീരത്തിലെ പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുന്നവരുടെ ശരീരം നന്നായി മെലിഞ്ഞു ഇരിക്കും. പ്രധാനമായും നമ്മുടെ ജീവിതശൈലിയിൽ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം അവസ്ഥകളിൽ നിന്ന് വിട്ടുനിൽക്കാം. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.