ഇത്തരം കാര്യങ്ങൾ ചെയ്യാതെ രക്ത പരിശോധന നടത്തിയാൽ ഭാവിയിൽ നിങ്ങളെ നിത്യരോഗി ആക്കിയേക്കാം

ഇന്ന് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു രോഗമാണ് പ്രമേഹം. അത്തരത്തിലുള്ളതാണ് നമ്മുടെ ജീവിത ശൈലികൾ. ഇന്ന് മലയാളികളുടെ ഇടയിലാണ് ഇതു കൂടുതലായും കണ്ടുവരുന്നത്. ഇവർ സ്വീകരിക്കുന്ന തെറ്റായ ജീവിത രീതികളും ഭക്ഷണക്രമങ്ങളും ആണ് ഇതിനുള്ള കാരണം. എണ്ണയും കൊഴുപ്പും കലർന്ന ഭക്ഷണങ്ങൾ ആണ് കൂടുതലും കഴിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിന് നൽകുന്ന രോഗങ്ങൾ നിരവധിയാണ്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഇത്തരം കൊഴുപ്പുകൾ പുറം തള്ളാൻ സഹായിക്കുന്ന വ്യായാമം ആരും തന്നെ ചെയ്യാറില്ല.

തന്മൂലം ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ മുതലായവ ശരീരത്തിലെത്തുന്നു. ഇവ ഒരിക്കൽ ശരീരത്തിൽ കയറി കൂടിയാൽ പിന്നീടൊരിക്കലും വിട്ടുപോവുകയും ഇല്ല. ഇത്തരം രോഗങ്ങൾക്ക് പിന്നാലെ എത്തുന്നവയാണ് ഹൃദ്രോഗം, കരൾ വീക്കം, വൃക്ക വീക്കം മുതലായവ. പ്രമേഹം ശ്രദ്ധിക്കപ്പെടാതെ പോയാൽ മരണംവരെ സംഭവിച്ചേക്കാവുന്ന മാരക അവസ്ഥയിലേക്ക് നീങ്ങും കാര്യങ്ങൾ. ചെറിയ കുട്ടികളിൽ വരെ പ്രമേഹം കണ്ടുവരുന്നുണ്ട്. ഒരുപക്ഷേ പാരമ്പര്യം മൂലമാവാം അങ്ങനെ സംഭവിക്കുന്നത്.

അല്ലെങ്കിൽ ഇൻസുലിൻറെ ഉൽപാദനം കുറഞ്ഞു പോയതും ആവാം. മിക്കവരും ആഹാരകാര്യത്തിൽ നിയന്ത്രണം വരുത്താൻ മടിക്കുന്നത് കൊണ്ടും ആശുപത്രികൾ സന്ദർശിക്കാൻ മടിക്കുന്നതു കൊണ്ടും പരിശോധനകൾ നടത്താറില്ല. ഇത്തരക്കാരെയാണ് ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്. ഒരുപക്ഷേ ഇവരിൽ പ്രമേഹം പോലുള്ള രോഗങ്ങൾ ഉണ്ടായിരിക്കും. കൃത്യമായ പരിശോധന നടത്താതെ വരുമ്പോൾ ഏതെങ്കിലും.

ഒരു അവയവത്തെ പ്രമേഹം കൂടുതലായി ബാധിച്ചതിനുശേഷം ആയിരിക്കും രോഗാവസ്ഥ അറിയുന്നത്. അതിനാൽ 3 മാസം കൂടുമ്പോഴെങ്കിലും രക്തപരിശോധന നടത്തി പ്രമേഹം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.