ഈ മരുന്നിൻറെ തെറ്റായ രീതിയിലുള്ള ഉപയോഗം നിങ്ങൾക്ക് വിപരീതഫലം പ്രദാനം ചെയ്യും ശ്രദ്ധിക്കൂ ശരിയായ രീതി

ഇന്ന് കൊച്ചുകുട്ടികൾ തുടങ്ങി മുതിർന്നവർക്കു വരെ കണ്ടുവരുന്ന അസുഖമാണ് ആസ്ത്മ. ഇന്നത്തെ നമ്മുടെ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണമാണ് ഒരു പരിധിവരെ ഇത്തരം അസുഖങ്ങൾ ഉണ്ടാകാൻ കാരണം. ഫാക്ടറികളിൽ നിന്നും പുറന്തള്ളപ്പെടുന്ന വിഷമയമായ പുകപടലങ്ങൾ അന്തരീക്ഷത്തിൽ കലരുന്നത് മൂലം വൻ വായുമലിനീകരണം ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുമാത്രമല്ല വാഹനങ്ങളിൽ നിന്നും ഇത്തരം മലിനീകരണം ഉണ്ടാകാറുണ്ട്.

ഇന്ന് നമ്മുടെ സമൂഹത്തിലും വീടുകളിലും വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്കിൻറെ ഉപയോഗവും അലർജി പോലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ശരീരത്തിന് മാരകമായ കെമിക്കൽസ് ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും ശരീരത്തിൽ കലരുന്നത് കൊണ്ടാണ് ഈ രോഗങ്ങൾ ഉണ്ടാകുന്നത്. ആദ്യമൊക്കെ ഇത് അലർജിയിൽ തുടങ്ങുമെങ്കിലും പിന്നീട് അത് ഗുരുതരമായ ആസ്മ പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. കൊച്ചുകുട്ടികൾക്കു വരെ ഇത്തരം രോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഒരുപക്ഷേ പാരമ്പര്യമായി കിട്ടുന്നതും ആയിരിക്കും. ഇടക്കിടെ വരുന്ന തുമ്മൽ, ചുമ, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെയാണ് ഇതിൻറെ ആദ്യ ലക്ഷണങ്ങൾ. ഇതിനുള്ള ഏറ്റവും നല്ല ചികിത്സയാണ് ഇൻഹേലർ ഉപയോഗം. പക്ഷേ പലർക്കും ഈ മരുന്ന് ഉപയോഗിക്കാൻ പേടിയാണ്. പേടിക്കേണ്ട ഒന്നല്ല ഇതിൻറെ ഉപയോഗം. ഈ മരുന്ന് ഒരിക്കലും രക്തത്തിൽ കലരുന്നില്ല. വേദനയ്ക്ക് തൊലിപ്പുറത്ത് പുരട്ടുന്ന മരുന്നുകൾ പോലെയാണ് ഇവയും.

ശ്വാസനാളിയിൽ വരുന്ന അണുബാധയും വീക്കവും ആണ് ആസ്മ വരുന്നതിനുള്ള കാരണം. ഇതിനുള്ള ഏറ്റവും നല്ല മരുന്നാണ് ഇൻഹെയ്ലർ. ഇത് കൃത്യമായും ശരിയായ രീതിയിലും ഉപയോഗിച്ചാൽ ഈ രോഗം കൂടാതെ നോക്കാം. ഇതിനെ കുറിച്ച് അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.