നിങ്ങളെ നിത്യ രോഗത്തിലേക്ക് തള്ളിവിടുന്ന നിങ്ങൾ വരുത്തിവയ്ക്കുന്ന തെറ്റായ രീതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

പൊതുവേ നല്ല രുചിയോടു കൂടി വയറുനിറച്ച് ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ നമ്മൾ പലരും ഇതിൻറെ ശരിയായ വശങ്ങൾ അറിഞ്ഞിരിക്കാറില്ല. പലപ്പോഴും കിട്ടുന്നതെന്തും എപ്പോൾ വേണമെങ്കിലും ആകട്ടെ വയർ നിറച്ച് കഴിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്ത വരാണ് കൂടുതലും. ഇത്തരം ചെയ്തികൾക്ക് വലിയ വില തന്നെയാണ് നാം കൊടുക്കേണ്ടിവരുന്നത്. നല്ല ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടത് രാവിലെ നല്ല ഭക്ഷണം കഴിക്കണം എന്ന് തന്നെയാണ്. എന്നാൽ പലരും ആ ശീലമാണ് ഒഴിവാക്കുന്നത്.

ഓരോരുത്തർക്കും പല പല ജോലിത്തിരക്കുകൾ ആണ്. അതിനായി ഓടി നടക്കുന്നതുകൊണ്ട് രാവിലത്തെ ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്. മറ്റു നേരങ്ങളിൽ കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് കുറഞ്ഞാലും രാവിലെ മുടങ്ങാതെ കഴിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം എന്തെന്നാൽ തലേദിവസം രാത്രി കഴിച്ചതിനുശേഷം നീണ്ട മണിക്കൂറുകൾക്കുശേഷം ആണ് ശരീരത്തിനു വേണ്ട ഊർജ്ജത്തിനായി കഴിക്കുന്നതാണ് രാവിലത്തെ ഭക്ഷണം. അത് ഏറ്റവും ആരോഗ്യപൂർണ്ണമായിരിക്കണം. ഓർമ്മശക്തിയെ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം.

തലച്ചോറിൻറെ പ്രവർത്തനം സുഗമമായി നടക്കുന്നതിന് അത് അത്യാവശ്യമാണ്. ദിവസം മുഴുവൻ പ്രവർത്തിക്കാൻ നമുക്ക് ലഭിക്കേണ്ട ഊർജ്ജം കിട്ടുന്നത് ഇതിൽ നിന്നാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിൽ കണ്ടുവരുന്ന അസുഖമാണ് പ്രമേഹം. ഇത് വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന രോഗമാണ്. ഈ രോഗത്തിലൂടെ ഒന്നൊന്നായി മറ്റു രോഗങ്ങളും നമ്മുടെ ശരീരത്തിലേക്ക് കടന്നുവരും.

മറ്റൊരു ഭീകര അസുഖമാണ് ഉദരസംബന്ധമായ അൾസർ. പ്രഭാത ഭക്ഷണത്തിൽ നാം വരുത്തുന്ന തെറ്റുകളെ കുറിച്ചും അത് മൂലം ഉണ്ടാകുന്ന അസുഖങ്ങളെ കുറിച്ചും കൂടുതൽ അറിയുവാൻ താഴെക്കാണുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.