നിങ്ങൾ ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ! അവ നിങ്ങളുടെ അടുത്തുപോലും വരില്ല.

നമ്മെ നിത്യ രോഗികളാക്കി മാറ്റുന്നതാണ് നമ്മുടെ ഇന്നത്തെ ജീവിതശൈലികൾ. ഇന്ന് നമ്മൾ പ്രധാനമായും ജീവിച്ചുകൊണ്ടിരിക്കുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാണ്. സ്വന്തം ശരീരങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ ആർഭാടജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. തന്മൂലം മനസ്സമാധാനം കെടുത്തുന്ന രീതിയിലുള്ള രോഗങ്ങളാണ് ഇത്തരം ചെയ്തികൾ പ്രധാനം ചെയ്യുന്നത്. ഇന്ന് മലയാളികളുടെ ഇടയിലാണ് ഈ രോഗങ്ങൾ കൂടുതലായും കണ്ടുവരുന്നത്. ശാരീരിക അദ്ധ്വാനമില്ലാത്ത ജോലികൾ ചെയ്യാനാണ് ഓരോരുത്തരും താല്പര്യം കാണിക്കുന്നത്.

തന്മൂലം രോഗങ്ങൾ നമ്മെ വിടാതെ പിന്തുടരുന്നു. സ്ത്രീകളാകട്ടെ അടുക്കളയിൽ പോലും ജോലി ചെയ്യാൻ മടിക്കുന്നവരാണ്. ചെയ്യുന്ന ജോലികൾ ആകട്ടെ ഉപകരണങ്ങളുടെ സഹായത്താലും. തന്മൂലം പൊണ്ണത്തടിയും രോഗങ്ങളും വർദ്ധിക്കുന്നു . ജീവിതശൈലി രോഗങ്ങൾ എന്നു പറയുന്നത് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, തൈറോയ്ഡ് എന്നിവയാണ്. ഇവ ഒരിക്കൽ ജീവിതത്തിൽ വന്നു പോയാൽ പിന്നീടൊരിക്കലും ഇവ നമ്മെ വിട്ടു പോവുകയില്ല. നമ്മുടെ പണവും സമാധാനവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവയാണ് ഈ രോഗങ്ങൾ.

ഈ രോഗങ്ങൾ നമുക്ക് സമ്മാനിക്കുന്നത് മറ്റു ഗുരുതര രോഗങ്ങൾ ആണ്. കരൾ വീക്കം, സന്ധിവേദനകൾ, വൃക്കരോഗം, ഹാർട്ട് അറ്റാക്ക്, പൊണ്ണത്തടി, PCOD മുതലായവ. നമ്മൾ കഴിക്കുന്ന തികച്ചും ആരോഗ്യകരമല്ലാത്ത ഭക്ഷണപദാർത്ഥങ്ങളാണ് ഏറ്റവും ദോഷകരം ആയിട്ടുള്ളത്. കൃത്യസമയത്ത് ഉറങ്ങിയും കൃത്യസമയത്ത് ഭക്ഷണം കഴിച്ചും ആരോഗ്യകരമായ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിച്ചും എണ്ണ കൂടുതലടങ്ങിയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കിയും.

വ്യായാമം ചെയ്തും ഇതിനൊരു മാറ്റം വരുത്താവുന്നതാണ്. മാത്രമല്ല ധാരാളം വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്. ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.