നിങ്ങളുടെ ശരീരത്തിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പേടിക്കണം. ഒരുപക്ഷേ മരണംവരെ സംഭവിച്ചേക്കാവുന്ന തൈറോയ്ഡ് കാൻസറിൻറെ തുടക്കം ആവാം

നമ്മുടെ ശരീരത്തിൽ കഴുത്തിൻറെ ഇരുവശങ്ങളിലേക്കും ചിത്രശലഭത്തിൻറെ ആകൃതിയിൽ കാണപ്പെടുന്ന ഒരു അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോർമോണുകളുടെ ഉൽപ്പാദനത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളാണ് തൈറോയ്ഡ് എന്ന രോഗം ഉണ്ടാക്കുന്നത്. ഇത് പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത്. ഇതിലെ ഹോർമോണുകൾ കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. എന്നാൽ ഹോർമോണുകളുടെ ഉൽപാദനം കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഇത് ഒരു ജീവിതശൈലി രോഗത്തിൽപ്പെട്ടതാണ്. ഈ രോഗമുള്ളവരിൽ കണ്ടുവരുന്ന ലക്ഷണങ്ങളാണ്.

എപ്പോഴും ഉറക്കം വരിക, ക്ഷീണം തോന്നുക, വളർച്ച കുറവ്, വണ്ണം വയ്ക്കുക, വണ്ണം കുറയുക തുടങ്ങിയവ. നമ്മുടെ ഇപ്പോഴത്തെ തെറ്റായ ജീവിത രീതികളാണ് ഈ അവസ്ഥയ്ക്ക് കാരണം. തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിലെ ജോലിഭാരം മൂലം സ്ട്രസ്സ് കൂടുന്നതും ഉറക്കമില്ലായ്മയും ഇത്തരം ബുദ്ധിമുട്ട് ലേക്ക് നയിക്കുന്നു. പ്രധാനമായും വീട്ടു ഭക്ഷണം ഒഴിവാക്കി ഹോട്ടൽ ഭക്ഷണം കഴിക്കുന്നതും ഫാസ്റ്റ് ഫുഡ് കളെ ആശ്രയിക്കുന്നതും അമിതവണ്ണത്തെ ലേക്കും ഇത്തരം രോഗങ്ങളിലേക്കും നയിക്കുന്നു. ഈ രോഗം ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് പാരമ്പര്യം.

ഇപ്പോൾ മുതിർന്നവർക്കു മാത്രമല്ല ജനിച്ചുവീഴുന്ന കുട്ടികളിലും വരെ ഈ പ്രശ്നം കണ്ടുവരാറുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ അവരുടെ വളർച്ചയെ തന്നെ ബാധിക്കുന്നു. അവരിൽ കേൾവിക്കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. സ്ത്രീകളിൽ ക്രമം തെറ്റി വരുന്ന ആർത്തവത്തിന് മാത്രമല്ല PCOD പോലുള്ള ഗർഭാശയ രോഗങ്ങൾക്കും കാരണമാകുന്നു. ഗർഭധാരണത്തിനും തടസ്സം ഉണ്ടാക്കുന്നുണ്ട്.

ജീവിതശൈലിയിൽ മാറ്റം വരുത്തിയാലും ചില ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ നിന്ന് ഒഴിവാക്കിയും ഒരു പരിധിവരെ ഇത്തരം രോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.