കാലിൽ ഇത്തരം ലക്ഷണങ്ങൾ നിങ്ങൾ കാണുന്നുണ്ടോ? എങ്കിൽ അത് ഈ ഗുരുതര രോഗത്തിൻറെ ലക്ഷണമാകാം

പ്രായമാകുമ്പോൾ മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വെരിക്കോസ് വെയിൻ. ഈ രോഗത്താൽ വളരെയധികം ബുദ്ധിമുട്ടാണ് ശരീരത്തിൽ ഉണ്ടാകുന്നത്. രക്തം പമ്പ് ചെയ്യപ്പെടുന്ന ശരീരത്തിൻറെ ഏതുഭാഗത്തും ഈ പ്രശ്നം ഉണ്ടാകാം. എന്നാൽ ഇത് കൂടുതലായും ബാധിക്കുന്നുത് കാലുകളെ യാണ്. ഹൃദയത്തിൽ നിന്ന് കാലുകളിലേക്ക് ഉള്ള ദൂരം കുറച്ചു കൂടുതൽ ആയതുകൊണ്ടാണ് ഏറ്റവും കൂടുതലായി ഈ പ്രശ്നം കാലുകളിൽ കണ്ടുവരുന്നത്. ഹൃദയത്തിൽ നിന്ന് കാലുകളിലേക്ക് ശുദ്ധ രക്തം എത്തുന്നുണ്ട്.

അവിടെനിന്നും തിരിച്ച് അശുദ്ധ രക്തം ഹാർട്ടിലേക്കും പമ്പുചെയ്യാൻ ഉപയോഗിക്കുന്ന വാൽവു കൾക്ക് വരുന്ന ബലക്ഷയമാണ് വെരിക്കോസ് വെയിനിലേക്ക് നയിക്കുന്നത്. കൂടുതലായും നിന്ന് ജോലി ചെയ്യപ്പെടുന്ന ആളുകളിലാണ് ഇത് കണ്ടുവരുന്നത്. മാത്രമല്ല മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങൾ ഉള്ള ആളുകളിലും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് പാരമ്പര്യം മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അവരുടെ പൂർവികർക്കും ഒരുപക്ഷേ ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ ആയിരിക്കാം.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.

ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഇതിനെല്ലാം കാരണം. ചില സ്ത്രീകൾക്ക് ഗർഭാവസ്ഥയിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ശരീരഭാരം കൂടുന്നത് കൊണ്ടും കാലുകളിൽ നീര് വെക്കുന്നത് കൊണ്ടും ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പോഷക കുറവുള്ള ഭക്ഷണങ്ങളുടെ അപര്യാപ്തതയും ഇതിലെ പ്രധാന കാരണങ്ങളിലൊന്നാണ്. ഈ രോഗത്തിൻറെ ആദ്യ ലക്ഷണങ്ങൾ ആണ് കാലിൽ ഞരമ്പ് തടിക്കുന്നതും കാലുകൾക്ക്.

കടച്ചിൽ ഉണ്ടാകുന്നതും കാലിൽ നിറവ്യത്യാസം ഉണ്ടാകുന്നതും. ആദ്യമേ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉണങ്ങാത്ത മുറിവുകൾക്ക് ഇത് കാരണമായേക്കാം. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.