നമ്മുടെ കരൾ ആരോഗ്യം ഉള്ളതാണോ? മുഖം നോക്കിയാൽ മനസ്സിലാക്കാം ഇത്തരം കാര്യങ്ങൾ

ഇന്നത്തെ കാലത്തെ ജീവിതശൈലികൾ എന്തെല്ലാം രോഗങ്ങൾ ആണ് നമുക്ക് പ്രധാനം ചെയ്യുന്നത്. കൃത്യമല്ലാത്ത ഭക്ഷണ രീതികളാണ് ഇതിൻറെ പ്രധാനകാരണം. ഏറ്റവും പ്രധാനം ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം എന്നതാണ്. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാൻ സഹായിക്കുന്ന ഒരു അവയവം ആണ് കരൾ. എന്നാൽ നമ്മുടെ ഭക്ഷണരീതിയിൽ ഉള്ള വ്യത്യാസം അവയെ കാര്യമായി തന്നെ ബാധിക്കുന്നു. എന്തും വലിച്ചു വാരി കഴിക്കുന്ന സ്വഭാവം കരളിനെ കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കുന്നു.

ഇത്തരം പദാർത്ഥങ്ങളിൽ നിന്നുള്ള കൊഴുപ്പ് അവിടെ അടിഞ്ഞുകൂടുന്നത് മൂലം അവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു. തന്മൂലം ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നു. ഇങ്ങനെ വരുമ്പോൾ ഫാറ്റിലിവർ എന്ന രോഗത്തിന് അടിമയാകുന്നു. ഇത്തരം ആളുകളിൽ ക്രമേണ കൊളസ്ട്രോൾ പ്രമേഹം തൈറോയ്ഡ് എന്നീ രോഗങ്ങളും കണ്ടുവരുന്നു. വളരെ മെലിഞ്ഞ ആളുകളിലും ഫാറ്റി ലിവർ എന്ന അസുഖം കണ്ടുവരുന്നുണ്ട്. അവർ തടി കൂട്ടാൻ വേണ്ടി കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ആവാം ഇതിനുള്ള കാരണം.

ഫാറ്റി ലിവർ ഉള്ള ആളുകളുടെ നെറ്റിയുടെ ഇരുവശത്തും നിറവ്യത്യാസം ഉണ്ടാകാറുണ്ട്. ആദ്യനോട്ടത്തിൽ തന്നെ ഇത് കണ്ടാൽ ആ വ്യക്തിക്ക് ഫാറ്റി ലിവർ ഉണ്ടെന്ന് മനസ്സിലാക്കാം. രണ്ടാമതായി കാണാൻ കഴിയുന്നത് ഇവരുടെ കൈകാലുകൾ ശരീരത്തെ അപേക്ഷിച്ച് വളരെ ശോഷിചിരിക്കും. ഇങ്ങനെയുള്ള പ്രശ്നങ്ങളിൽനിന്ന് രക്ഷനേടാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം എന്നുപറയുന്നത് കൃത്യമായ ഭക്ഷണക്രമം നിയന്ത്രിക്കൽ ആണ്.

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കിയും വ്യായാമം ചെയ്തും ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ നമ്മുടെ വരുതിയിൽ നിർത്താം. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.