പാദങ്ങളിൽ കാണുന്ന ഇത്തരം ലക്ഷണങ്ങൾ എല്ലാം പ്രമേഹരോഗത്തിൻറെ തുടക്കമാണോ? ഇത്തരം ലക്ഷണങ്ങൾ അവഗണിക്കരുത്

ദിനംപ്രതി പ്രമേഹരോഗികൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. ജീവിതശൈലി തന്നെയാണ് ഇതിൻറെ ഒരു പ്രധാന കാരണം. അതായത് മാറിയ ഭക്ഷണ രീതികളും ശാരീരികാദ്ധ്വാനം ഇല്ലാത്ത ജോലികളും ആണ്. എന്നാൽ അതിനു പകരം കൃത്യമായി വ്യായാമം ചെയ്യുന്നതിനുള്ള മടിയും ഇതിൻറെ പ്രധാനകാരണങ്ങളിലൊന്ന്. തന്മൂലം ഇത്തരം അസുഖങ്ങളും ഉണ്ടാകുന്നു. വളരെ നേരത്തെ തന്നെ മാനസിക സംഘർഷം കൂടുതലായുള്ള ആളുകളിലും പ്രമേഹ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

എന്നാൽ മിക്ക ആളുകൾക്കും പ്രമേഹം വരുന്നത് പാരമ്പര്യം മൂലം ആണ്. കൂടെ കൂടെ മൂത്രമൊഴിക്കണം എന്ന ഒരു ശങ്ക, അമിതമായ വെള്ളം ദാഹം, വിശപ്പ്, ക്ഷീണം എന്നിവയെല്ലാം പ്രമേഹ രോഗത്തിൻറെ ആദ്യലക്ഷണങ്ങൾ ആണ്. പ്രമേഹംമൂലം ഹൃദയാഘാതവും കൊളസ്ട്രോളും കരൾ വീക്കവും ഉണ്ടാകുന്നു. പ്രമേഹ രോഗികൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാതെ വന്നാൽ കാഴ്ചയെയും ഇത് ബാധിക്കുന്നു. പ്രമേഹം ശരീരത്തിൽ നിയന്ത്രിച്ചു നിർത്തേണ്ടത് ഒരു അത്യാവശ്യ ഘടകമാണ്.

പ്രമേഹം നിയന്ത്രിക്കാൻ പറ്റാതെ വന്നാൽ ഇത് കാലുകളെയും ബാധിക്കുന്നു. കാൽപാദങ്ങളിലെ പേശികളിലെ മരവിപ്പ്, സ്പർശനശേഷി നഷ്ടപ്പെടുക, പാദങ്ങളിലേക്കുള്ള രക്തയോട്ട കുറവ് എന്നിവയാണ് പ്രമേഹംമൂലം ഉണ്ടാവുന്നത്. പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് പാദ സംരക്ഷണത്തിലാണ്. പാദങ്ങളിൽ മുറിവ് പറ്റാതെ നോക്കണം. ഇല്ലെങ്കിൽ അതിലൂടെ വരുന്ന അണുബാധ നിയന്ത്രിക്കാൻ പറ്റാതെ വരുമ്പോൾ കാലുകൾ മുറിച്ചു.

മാറ്റേണ്ട അവസ്ഥ വരെ ഉണ്ടാകും. കാലുകൾക്ക് നല്ല സംരക്ഷണം കൊടുക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. അതിലുപരി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കണം. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.