ഇത് ഒഴിവാക്കാതെ ജീവിതത്തിലെ സുഖം നിങ്ങൾക്ക് തിരിച്ചു കിട്ടുകയില്ല നിങ്ങളുടെ രോഗങ്ങൾക്കുള്ള ശാശ്വത പരിഹാരം ഇതാ

ജീവിതത്തിലെ ഏറ്റവും വലിയ ഭീകരനാണ് മാനസിക സമ്മർദ്ദം. വളരെ പണ്ടുമുതൽക്കേ ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമായിരുന്നു ഇത്. ജീവിത സാഹചര്യങ്ങളിലെ പ്രശ്നങ്ങളാണ് ഒട്ടു മിക്ക ആളുകൾക്കും മാനസികസമ്മർദ്ദം ആയി മാറികൊണ്ടിരിക്കുന്നത്. മുതിർന്നവർക്കു മാത്രമല്ല കുട്ടികളിലും ഈയൊരു ബുദ്ധിമുട്ട് ഇന്നത്തെ കാലത്ത് കണ്ടുവരുന്നുണ്ട്. പഠന ഭാരവും ഉല്ലാസ കളികളും കുറഞ്ഞതാണ് കുട്ടികളിൽ കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. കുട്ടികളൊക്കെ വീടുകളിൽ ടിവിയുടെയും മൊബൈൽ ഫോണിൻറെയും അടിമകൾ ആയതുകൊണ്ട്.

അവരുടെ പ്രായത്തിലുള്ള കുട്ടികളുമായുള്ള കൂട്ടുകെട്ട് കുറഞ്ഞതും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമായിട്ടുണ്ട്. ഇന്നത്തെ കാലത്തെ മാതാപിതാക്കൾക്ക് കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ ആയി കുറഞ്ഞിരിക്കുകയാണ്. അവർ കുട്ടികളെ എല്ലാ സുഖ സൗകര്യങ്ങളും കൊടുത്താണ് വളർത്തിക്കൊണ്ടു വരുന്നത്. അവരിൽ ഉണ്ടാകുന്ന ചെറിയ വാശികൾ ഒന്നും വകവയ്ക്കാതെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ ചെയ്തുകൊടുക്കുകയാണ് പതിവ്. ഇതുമൂലം ഒരു ചെറിയ പ്രശ്നം വരുമ്പോഴേക്കും കുട്ടികൾക്ക് ഇത് താങ്ങാനുള്ള കഴിവില്ല.

ഇത് അവരിൽ കടുത്ത മാനസിക വെല്ലുവിളി ഉയർത്തുന്നു. ചില മുതിർന്നവരിൽ ആകട്ടെ ജോലിഭാരവും സാമ്പത്തിക പ്രതിസന്ധിയും മൂലം കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്നു. തന്മൂലം അവരെ പിന്തുടരുന്ന അസുഖങ്ങളാണ് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, തൈറോയ്ഡ്, ഹൈപ്പർ ടെൻഷൻ എന്നിവ. ഇവ ഒരിക്കൽ വന്നു പോയാൽ പിന്നീട് ഒരിക്കലും ശരീരത്തെ വിട്ടു പോകാത്ത അസുഖങ്ങളാണ്.

നിയന്ത്രിക്കാം എന്നല്ലാതെ ഈ രോഗങ്ങൾ പിന്നീട് ശരീരത്തെ വിട്ടു പോവുകയില്ല. അതിനാൽ മികച്ച കൗൺസിലിങ്ങിലൂടെയും വ്യായാമത്തിലൂടെയും മാനസിക സംഘർഷം കുറയ്ക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.