ശരീരം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഗ്യാസ് ആണോ നിങ്ങളുടെ പ്രശ്നം? ഇങ്ങനെയൊന്നും ചെയ്തു നോക്കൂ! ഫലം കിട്ടും

ഒരുവിധം എല്ലാവരെയും അലട്ടുന്ന ഒരു പ്രധാനപ്രശ്നമാണ് ശരീരത്തിൽ ഗ്യാസ് കയറുന്നത്. മുതിർന്നവർക്ക് മാത്രം അല്ല കുട്ടികൾക്കും ഈ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പലപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണസാധനങ്ങളാണ് നമുക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. ദഹനക്കുറവ് ഉള്ളവരിലും ഈ പ്രശ്നം കണ്ടുവരാറുണ്ട്. പ്രധാനമായും ഇവ നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ശർദ്ദി, മനംപുരട്ടൽ തലവേദന, ഭക്ഷണത്തോടുള്ള മടുപ്പ് , ശരീരവേദനകൾ എന്നിവയൊക്കെ. അതുമാത്രമല്ല ശക്തമായ നെഞ്ചിരിച്ചിൽ വരെ തോന്നാറുണ്ട്.

ഇത്തരം ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ നെഞ്ചുവേദന ആണെന്ന് വരെ തെറ്റിദ്ധരിച്ച് ടെൻഷൻ അടിക്കാറുണ്ട്. വയറിന് മാത്രം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഗ്യാസ് എന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ ഇത് ശരീരത്തിൻറെ എല്ലാ മസിലുകളെയും ബാധിക്കുന്നു. അങ്ങനെ വരുമ്പോൾ ശരീര വേദനകളും പുറപ്പെടുന്നു. ചിലപ്പോഴൊക്കെ അവിടെ തടവുമ്പോൾ ഗ്യാസ് പുറത്തുപോകുന്നത് വഴി ആശ്വാസം കിട്ടാറുണ്ട്. തലയിൽ ആണ് ഗ്യാസ് കയറുന്നത് എങ്കിൽ തലവേദനയും തലയ്ക്ക് തരിപ്പും അനുഭവപ്പെടുന്നു.

പ്രധാന പ്രശ്നം ഭക്ഷണം കാണുമ്പോഴേ മടുപ്പ് തോന്നുന്നു എന്നതാണ്. ഗ്യാസ് കയറുമ്പോൾ ഒരു വിമ്മിഷ്ടം അനുഭവപ്പെടുകയും വയറു നിറഞ്ഞിരിക്കുന്നതായും തോന്നുന്നതുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. അതുമാത്രമല്ല ടെൻഷൻ അനുഭവിക്കുന്ന ആളുകളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ദിവസേന കൃത്യമായി വ്യായാമം ചെയ്യുന്നതുവഴി ഒരു പരിധിവരെ ഇതിൽനിന്ന് മോചനം ലഭിക്കുന്നതാണ്.

പ്രകൃതിദത്ത മരുന്നുകൾ വീട്ടിൽ തയ്യാറാക്കി കഴിച്ചാൽ ഒരു പരിധിവരെ ഇതിന് ഫലം കിട്ടുന്നതാണ്. ഇഞ്ചി , വെളുത്തുള്ളി തുടങ്ങിയ സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.