മെലിഞ്ഞവർ സൂക്ഷിക്കുക കാരണം ഇതാകാം. ഇതിനുള്ള പരിഹാര മാർഗങ്ങൾ എന്തൊക്കെ?

സ്ത്രീയെന്നോ പുരുഷനെന്നോ ആയിക്കൊള്ളട്ടെ ശരീരവടിവുകൾ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. തീരെ തടിയില്ലാത്തവരെ പലപ്പോഴും ആളുകൾ പല രീതിയിൽ കളിയാക്കാറുണ്ട്. വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഇത്തരമൊരു കോംപ്ലക്സ് കേട്ടുവളർന്നവർ ആയിരിക്കും പലരും. ചിലർ എന്തു തന്നെ കഴിച്ചാലും തടി വെക്കാത്തവരും ഉണ്ട്. എന്നാൽ കൂടുതൽ പോഷകങ്ങൾ ഒന്നുംതന്നെ കഴിച്ചില്ലെങ്കിലും തടി വെക്കുന്നവരും ഉണ്ട്. തീരെ മെലിഞ്ഞിരിക്കുന്നവരെ കാണുമ്പോൾ ഒന്നിനും കൊള്ളാത്തവർ ആണെന്നൊരു തോന്നൽ മറ്റുള്ളവർക്ക് ഉണ്ട്.

കൗമാര പ്രായത്തിലേക്ക് എത്തുമ്പോഴാണ് ഇവരിൽ സൗന്ദര്യബോധം ഉടലെടുക്കുന്നത്. മറ്റുള്ളവരെ പോലെ ശരീരവടിവും നിറവും ഭംഗിയും കിട്ടാൻ ഉള്ള ശ്രമങ്ങൾ അവർ നടത്തുന്നത് ഈ സമയങ്ങളിലാണ്. എന്നാൽ ചിലർക്ക് ജനിതകമായ കാരണങ്ങൾ കൊണ്ടാകാം ശരീരം മെലിഞ്ഞ് ഇരിക്കുന്നത്. എന്നാൽ മറ്റു ചിലർക്ക് ഏതെങ്കിലും അസുഖം മൂലം ആവാം ശരീരം മെലിയുന്നത്. ജീവിതത്തിൽ ഒരുപാട് ടെൻഷൻ അനുഭവിക്കുന്നവരുടെ ശരീരവും മെലിഞ്ഞ് ഇരിക്കാറുണ്ട്.

അങ്ങനെ വരുമ്പോൾ ആ ഒരു ജീവിത രീതിയോട് പൊരുത്തപ്പെട്ട് ടെൻഷൻ പരമാവധി ശ്രദ്ധിക്കാതെ ഇരുന്നുകൊണ്ട് സന്തോഷം ആയി ജീവിക്കാൻ ശ്രമിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാം. മെലിയുന്നതിന്റെ അടുത്ത കാരണമെന്ന് പറയുന്നത് ഉറക്കം ഇല്ലായ്മയാണ്. ചില ആളുകൾക്ക് ഉറക്കമൊഴിച്ചു ജോലി ചെയ്യുമ്പോൾ ശരീരം മെലിയുന്നത് കാണാറുണ്ട്. കൃത്യസമയങ്ങളിൽ ഭക്ഷണം കഴിച്ചും കൃത്യമായി ഉറങ്ങുകയും ചെയ്യുകയാണെങ്കിൽ ഒരു.

പരിധിവരെ മെലിയുന്നത് തടയാൻ സാധിക്കും. തടി വെക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ ഉണ്ട്. അങ്ങനെ ചെയ്യുന്നതും ശരീരം പുഷ്ടിക്കാൻ നല്ലതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.