സ്ത്രീകൾ ശ്രദ്ധിക്കുക ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ. ബ്രസ്റ്റ് കാൻസറിൻറെ തുടക്കമാകാം

കാൻസർ എന്ന മഹാമാരിയാൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ലോകജനത ഇപ്പോൾ. പണ്ടു കാലങ്ങളിൽ വളരെ കുറച്ച് ആളുകളിൽ മാത്രമേ ഇത്തരം അസുഖങ്ങൾ കണ്ടിരുന്നുള്ളൂ. എന്നാൽ ഇന്ന് പനി വരുന്നതു പോലെ ആണ് ഇതിൻറെ വ്യാപനം. ഇതിനുള്ള ഏറ്റവും പ്രധാനമായ കാരണം എന്ന് പറയുന്നത് മാറിയ ജീവിത സാഹചര്യങ്ങളാണ്. മാറിയ ഭക്ഷണ രീതികളും ഇതു വരാനുള്ള ഒരു പ്രധാന ഘടകമാണ്. ജങ്ക്ഫുഡ് കളുടെയും ഫാസ്റ്റഫുഡ് കളുടെയും അമിതമായ ഉപയോഗവും ഇതിൻറെ കാരണങ്ങളിലൊന്നാണ്.

ഇവയൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ എണ്ണകളാണ് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്നത്. ഏറ്റവും പ്രധാനം എന്നു പറയുന്നത് ശാരീരിക അദ്ധ്വാനം ഇല്ലാത്ത അവസ്ഥകളും. സ്ത്രീകളിൽ പൊതുവേ കണ്ടുവരുന്ന അർബുദമാണ് ബ്രസ്റ്റ് കാൻസർ എന്നത്. പണ്ടൊക്കെ 10 ശതമാനം സ്ത്രീകളിൽ മാത്രമാണ് ഇത് കണ്ടിരുന്നതെങ്കിൽ ഇന്ന് അത് നാലിരട്ടിയായി വർധിച്ചിരിക്കുകയാണ്. അടുക്കളയിൽ പോലും ജോലി ചെയ്യാനുള്ള സ്ത്രീകളുടെ മടി കാരണം ഇത്തരം വലിയ പ്രശ്നങ്ങളാണ് അവർ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇതിൻറെ ലക്ഷണങ്ങൾ മുൻപേ തന്നെ ശരീരം കാണിച്ചു തന്നിരിക്കാം. ഇത് അവഗണിക്കുകയാണെങ്കിൽ മാരകമായ ബ്രസ്റ്റ് കാൻസറിലേക്ക് വഴിതെളിക്കും. ഇത് കണ്ടുപിടിക്കാനായി നമുക്ക് തന്നെ സ്വയം പരിശോധന നടത്താവുന്നതാണ്. ഉള്ളം കൈ വെച്ച് കിടന്നുകൊണ്ട് ബ്രസ്റ്റിൽ അമർത്തുമ്പോൾ ചെറിയ തടിപ്പോ മുഴകളോ കാണുകയാണെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.

മാസത്തിലൊരിക്കലെങ്കിലും ഇങ്ങനെ ചെയ്തുനോക്കിയാൽ ഇത് മുന്നേ കൂട്ടി തന്നെ തിരിച്ചറിയാൻ സാധിക്കും. എന്നാൽ ചിലരിൽ ബ്രസ്റ്റിൽ നിറവ്യത്യാസം ആവും കാണുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.