കുട്ടികളിൽ കാണപ്പെടുന്ന ഈ വിരകൾ അപകടകാരികൾ ആണോ? നിങ്ങൾക്ക് അറിയേണ്ടതെല്ലാം

കുട്ടികളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കൃമികടി അഥവാ വിരശല്യം. ഇത് വളരെയധികം പ്രശ്നങ്ങളാണ് കുട്ടികളിൽ ഉണ്ടാക്കുന്നത്. കുട്ടികളെ മാത്രമല്ല മുതിർന്നവരേയും അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്തരം വിരകൾ. എന്നാൽ പലരും ഇതിനെ ഗൗരവത്തിൽ എടുക്കാറില്ല. ഇതിന് എല്ലാവരും സ്വയം ചികിത്സയാണു ചെയ്യാറ്. ചിലപ്പോഴൊക്കെ ഫലം കാണാറുമുണ്ട്. നമ്മുടെ ശരീരത്തിൽ പലതരം വിരകൾ ഉണ്ട്. അതിൽ പ്രധാനമായും കാണപ്പെടുന്ന വിരകളാണ് വളരെ നേരിയതും വെളുത്ത നിറത്തിൽ കാണപ്പെടുന്നവയും.

ഇത്തരം വിരകളാണ് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ചൊറിച്ചിൽ ഉണ്ടാക്കുന്നത്. രാത്രി സമയങ്ങളിൽ ആണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് .തന്മൂലം ഉറക്കം നഷ്ടപ്പെടുന്നു. നമ്മുടെ വയറിനകത്തെ കുടലിൽ ആണ് ഈ വിരകൾ കാണപ്പെടുന്നത്. അതിലെ വളർച്ച എത്തിയ പെൺ വിരകൾ ആണ് മുട്ടയിടുന്നതിനായി മലദ്വാരത്തിൻറെ പുറത്തേക്ക് വരുന്നത്. അപ്പോഴാണ് നമുക്ക് അവിടെ ചൊറിച്ചിൽ അനുഭവപ്പെടുന്നത്. അവിടെ ചൊറിയുമ്പോൾ ഉണ്ടാകുന്ന മുറിവിൽ അവർ മുട്ടയിടുകയും പെറ്റു പെരുകുകയും ചെയ്യുന്നു.

കൈകൾ ഉപയോഗിച്ച് ചൊറിയുന്നത് മൂലം കൈകളിൽ എത്തുന്ന ഇത്തരം വിരകൾ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇത്തരം പ്രശ്നം എല്ലാവരിലേക്കും പകരുന്നത്. മറ്റൊരു വിരയുടെ ഗണത്തിൽ പെട്ട കൊക്കപ്പുഴു പോലുള്ള വിരകളും നാടൻ വിരകളും ശരീരത്തിലെ രക്തം ഊറ്റിക്കുടിക്കുന്നവയാണ് .വിര ശല്യം കൂടുമ്പോൾ ശർദ്ദിയും വയറുവേദനയും അനുഭവപ്പെടാറുണ്ട്. പ്രകൃതിദത്ത മരുന്നുകൾ ഉപയോഗിച്ചും തുടക്കത്തിൽ ഇതിനെ നിയന്ത്രിക്കാം.

പച്ചമഞ്ഞൾ അരച്ച് നീരെടുത്ത് കുടിക്കുന്നത് ഇത് കുറയ്ക്കാൻ സഹായിക്കും. അതുപോലെതന്നെ തളിർത്ത പേരയില അരച്ചെടുത്ത നീരും കുടിക്കുന്നത് നല്ലതാണ്. കൃത്യമായ ചികിത്സ നടത്തിയാൽ ഇതിൽ നിന്നും സുഖപ്പെടാവുന്നതുമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.