കുട്ടികളുടെ ഈ പ്രവർത്തികൾ നിങ്ങളിൽ തലവേദന ഉണ്ടാക്കാറുണ്ടോ? പരിഹാര മാർഗങ്ങൾ ഇതാ

പല മാതാപിതാക്കളുടേയും ഒരു വലിയ തലവേദനയാണ് കിടക്കയിൽ മൂത്രമൊഴിക്കുന്ന കുട്ടികൾ. പലരും കുട്ടികളുടെ ഇത്തരം പ്രശ്നങ്ങൾ മൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. കുഞ്ഞായിരിക്കുമ്പോൾ ഇവർക്ക് സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ പാമ്പേഴ്സ് ഉപയോഗിച്ച് നാം പരി പരിഹരിക്കാറുണ്ട്. എന്നാൽ മുതിർന്ന കുട്ടികളിൽ ഇത് നമുക്ക് ചെയ്യാൻ പറ്റുന്നതല്ല. രക്ഷിതാക്കൾക്ക് മാത്രമല്ല കുട്ടികൾക്കും ഇത് നാണക്കേടുണ്ടാക്കുന്ന ഒരു കാര്യമാണ്. ഉറക്കത്തിൽ എത്രതന്നെ ടോയ്‌ലറ്റിൽ കൊണ്ടു പോയാലും കിടക്കയിൽ അറിയാതെ മൂത്രമൊഴിക്കുന്ന വരുണ്ട്.

നമ്മൾ പലപ്പോഴും അവരെ വഴക്ക് പറയുകയും അടിക്കുകയും ചെയ്യാറുണ്ട്. ഒരു നാലു വയസ്സുവരെയുള്ള കുട്ടികളിൽ ഇത് സ്വാഭാവികമായി കണ്ടുവരുന്നത് ആണ്. എന്നാൽ മുതിർന്ന കുട്ടികളിൽ വരുന്ന ഇത്തരം സ്വഭാവം അവർ മനപ്പൂർവ്വം ചെയ്യുന്നതല്ല. ഈ പ്രവണതയ്ക്ക് പറയുന്ന പേരാണ് Enuresis. ചിലരുടെ മൂത്രം അസഹനീയമായ മണവും ഉള്ളതായിരിക്കും. ഇത് മറ്റുള്ളവർക്കും ഒരു ബുദ്ധിമുട്ടാണ്. കുട്ടികളുടെ ഈ പ്രവണത മറ്റുള്ളവർ അറിയുമ്പോൾ അത് അവരിൽ വളരെയധികം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. മുതിർന്നിട്ടും തങ്ങൾക്ക് ഇത് നിയന്ത്രിക്കാൻ കഴിയുന്നില്ലല്ലോ എന്ന് കുറ്റബോധവും മറ്റുള്ളവരുടെ ഇടയിൽ ഉണ്ടാകുന്ന നാണക്കേടും ആണ് അതിനുള്ള കാരണം.

കുട്ടികൾക്കു മാത്രമല്ല അവരുടെ രക്ഷിതാക്കൾക്കും ഇത് വലിയ മാനസിക സംഘർഷം ഉണ്ടാക്കുന്ന കാര്യമാണ്. അതുമാത്രമല്ല അവർക്ക് ബന്ധുക്കളുടെ വീട്ടിൽ പോകാനും വലിയ മടിയാണ്. താങ്ങാൻ പറ്റാത്ത ടെൻഷൻ അനുഭവിക്കുന്ന സമയങ്ങളിലാണ് മിക്ക കുട്ടികൾക്കും ഇത്തരം പ്രശ്നങ്ങൾ സംഭവിക്കുന്നത്. ചിലർക്ക് സ്വപ്നത്തിലും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്.

ഇതിനുള്ള പരിഹാരമാർഗ്ഗം എന്ന് പറയുന്നത് സന്ധ്യ തുടങ്ങി കിടക്കുന്നതിനു മുൻപ് വരെയുള്ള സമയങ്ങളിൽ വെള്ളം കുടിക്കുന്നതിൻറെ അളവ് കുറയ്ക്കുകയും ഇടക്കിടക്ക് മൂത്രം ഒഴിപ്പിക്കുകയും ചെയ്യണം. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.