യൂറിക്കാസിഡ് നെ ഭയക്കണോ? ഇത് കുറയ്ക്കാൻ ഉള്ള ഫലപ്രദമായ രീതികൾ ഏവ?

യൂറിക്കാസിഡ് എന്ന അസുഖം സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണരീതിയിലെ ശ്രദ്ധക്കുറവും വ്യായാമ കുറവും ആണ് ഇത്തരം അസുഖങ്ങൾ വരുന്നതിനുള്ള ഒരു പ്രധാന കാരണം. ഇതിൻറെ മറ്റൊരു കാരണമാണ് അമിതവണ്ണം. മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ മൂന്ന് മടങ്ങ് കൂടുതലാണ് അമിതവണ്ണം എന്ന പ്രശ്നം നേരിടുന്നവർ. പ്രമേഹം കൂടുതലായുള്ള ആളുകളിലും യൂറിക്കാസിഡ്ൻറെ പ്രശ്നം കണ്ടുവരാറുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് നെ വൃക്കയാണ് അരിച്ച് ഇതിനെ പുറത്തേക്ക് കളയുന്നത്.

കൂടുതൽ ആയി വരുന്ന യൂറിക്കാസിഡി നെ പുറന്തള്ളാൻ വൃക്കയ്ക്ക് കഴിയാതെ ഇരിക്കുമ്പോളാണ് ശരീരത്തിൽ ഇതിൻറെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിൻറെ പ്രധാന ലക്ഷണം എന്ന് പറയുന്നത് സന്ധിവേദന യാണ്. ഇത്തരത്തിൽ സന്ധിവേദന വന്നാൽ അത് വിട്ടു മാറുകയുമില്ല. ചെറിയ സന്ധികളിലും കാലിലെ പെരുവിരലിൻറെ സന്ധികളിലും കാൽ പാദങ്ങളിലും ഉണ്ടാകുന്ന വേദനകളും നീരും ആണ് ഇതിൻറെ പ്രധാന പ്രശ്നം. എന്നാൽ എല്ലാവരിലും സന്ധിവേദന കാണാറില്ല.

ആഹാരപദാർത്ഥങ്ങളിലെ ചില നിയന്ത്രണങ്ങൾ ഇതിൻറെ അളവ് രക്തത്തിൽ കുറച്ചേക്കാം. ചുവന്ന മാംസാഹാരങ്ങൾ അതായത് ബീഫ്, മട്ടൻ, താറാവ്, പോർക്ക്, ജീവികളുടെ ഹൃദയം, കരൾ തുടങ്ങിയവയുടെ ഉപയോഗം കുറച്ചു കൊണ്ടുവന്നാലും ഒരു പരിധിവരെ രക്തത്തിൽ യൂറിക് ആസിഡിൻറെ അളവ് നിയന്ത്രിക്കാം. കൂടാതെ പ്രോൺസ്, കണവ, ഞണ്ട് തുടങ്ങിയവയും പൂർണമായും ഒഴിവാക്കണം. ഏറ്റവും പ്രധാനം മദ്യപാനശീലം പരമാവധി ഒഴിവാക്കണമെന്ന് തന്നെയാണ്.

പച്ചക്കറികളിൽ ചീര, മഷ്റൂം, കോളിഫ്ലവർ, ഗ്രീൻപീസ് തുടങ്ങിയ പ്യൂരിൻ കൂടുതലുള്ള സാധനങ്ങളുടെ ഉപയോഗം കുറച്ചും യൂറിക് ആസിഡിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.