PCOD – ഇത്രയ്ക്കും ഭീകരമാണോ?🥸 സ്ത്രീകൾ സൂക്ഷിക്കുക! ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

മിക്ക സ്ത്രീകളിലും എന്തിന് കൗമാരക്കാരായ പെൺകുട്ടികളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് PCOD എന്നത്. പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്നാണ് ഇതിൻറെ മുഴുവൻ പേര്. സ്ത്രീകളുടെ അണ്ഡാശയത്തിന് അകത്ത് രൂപപ്പെട്ടുവരുന്ന ചെറിയ മുഴകളാണ് ഈ പിസിഒഡി എന്ന് പറയുന്നത്. പണ്ടൊക്ക ഇത് ഒരു 10% സ്ത്രീകളിലാണ് കണ്ടുവന്നിരുന്നത് എങ്കിൽ ഇന്ന് അത് അതിൻറെ ഇരട്ടിയായി കൊണ്ടിരിക്കുകയാണ്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിൻറെ പ്രധാന കാരണം. പ്രധാനമായും ഭക്ഷണ രീതികളിലെ മാറ്റം ആണ്.

കൊഴുപ്പ് കലർന്നതും എണ്ണ അധികം ഉപയോഗിച്ചിട്ടുള്ളതുമായ ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗവും ആണ്. ശാരീരിക അദ്ധ്വാനം ഇല്ലാത്തതും മറ്റൊരു പ്രധാന കാരണമാണ്. ഇപ്പോൾ അടുക്കള ജോലികൾക്ക് എല്ലാം ഉപകരണങ്ങൾ ആയതോടെ ശാരീരികാധ്വാനം കുറഞ്ഞു. ഇത് സ്ത്രീകളിൽ അമിതവണ്ണവും ഉണ്ടാക്കുന്നു. മാസമുറ കൃത്യസമയത്ത് അല്ലാത്തതും ഇതിൻറെ പ്രധാന കാരണങ്ങളിലൊന്നാണ്. ഹോർമോൺ വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.PCOD യുടെ പ്രധാന ലക്ഷണങ്ങളാണ് അമിതമായ മുഖക്കുരു, കഴുത്തിനു പിന്നിലുള്ള കറുപ്പ് നിറം, അമിതവണ്ണം, നെറ്റിയുടെ വശങ്ങളിൽ നിന്നുള്ള മുടികൊഴിച്ചിൽ.

അമിതമായ രോമവളർച്ച അതായത് മുഖം ,താടി ,വയർ എന്നിവിടങ്ങളിലുള്ളവ. PCOD കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങളാണ് സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ഒട്ടുമിക്ക സ്ത്രീകളിലും അമിതമായ രക്തസ്രാവവും വന്ധ്യതയും ആണ് കണ്ടു വരുന്നത്. ഇത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഈ സിസ്റ്റ് വളർന്ന് ഗർഭാശയ കാൻസറിലേക്ക് നയിക്കുന്നു.

ഇത് പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം നന്നായി വിയർത്തു പോകുന്ന തരത്തിലുള്ള കൃത്യമായ വ്യായാമങ്ങളാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.