പ്രമേഹത്തിൽ നിന്ന് പൂർണ്ണ മുക്തി നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ മരുന്നില്ലാതെ തന്നെ പ്രമേഹത്തെ നിയന്ത്രിക്കാനുള്ള വഴികൾ എന്തൊക്കെ

പണ്ടൊക്കെ സമ്പന്നരുടെ ഒരു രോഗമായിട്ടാണ് പ്രമേഹത്തെ കണ്ടിരുന്നത്. എന്നാൽ ഇന്ന് 60 ശതമാനം ആളുകളിലും ഇത് കണ്ടു വരുന്നു. മാറിയ ജീവിതസാഹചര്യങ്ങൾ ഇതിനെല്ലാം ഒരു പ്രധാനകാരണം ആണ്. നന്നായി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. എന്നാൽ അതിനുതക്ക വ്യായാമം ശരീരത്തിന് കൊടുക്കുന്നുമില്ല. തന്മൂലം കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുകയും അമിതവണ്ണം ,പ്രമേഹം എന്നിവ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. പ്രമേഹമുള്ള ആളുകൾ അത് തിരിച്ചറിയപ്പെടാൻ വൈകിയാൽ രക്തത്തിൽ അതിൻറെ അളവ് കൂടുകയും അത് മറ്റവയവങ്ങളെയും മാരകമായി ബാധിക്കുകയും ചെയ്യുന്നു.

ഹാർട്ടറ്റാക്ക്, സ്ട്രോക്ക്, കിഡ്നി രോഗങ്ങൾ, കാഴ്ചയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് വേർതിരിക്കപ്പെടുന്ന ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതിലധികം രക്തത്തിൽ അടിഞ്ഞു കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഇത് നമ്മുടെ ശരീരാവയവങ്ങളെ ബാധിക്കുന്നു. പാരമ്പര്യം മൂലമാണ് പലർക്കും ഈ രോഗം വരുന്നതെങ്കിലും മറ്റു ചിലർക്ക് ഇത് ജീവിത ശൈലിയിലെ മാറ്റങ്ങൾ മൂലം ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ശക്തമായ വിശപ്പ്, വെള്ളം ദാഹം, ക്ഷീണം, കൂടെ കൂടെ മൂത്രമൊഴിക്കണമെന്ന ശങ്ക, ഉറക്കം എന്നിവയെല്ലാമാണ്.

ആദ്യ ലക്ഷണങ്ങൾ. ശരീരത്തിൽ മുറിവുണ്ടായാൽ അത് ഉണങ്ങാതെ വരിക എന്നതും ഇതിൻറെ ഒരു ലക്ഷണമാണ്.ഭക്ഷണം കഴിക്കാതെ രാവിലെ ഷുഗർ പരിശോധിക്കുകയാണെങ്കിൽ 90-120 ഈയൊരു പരിധിക്കുള്ളിൽ നിൽക്കുകയാണെങ്കിൽ സുരക്ഷിതരാണ്. എന്നാൽ അതിനു മുകളിലാണ് നിങ്ങളുടെ ഷുഗർ എങ്കിൽ ചികിത്സ തേടേണ്ടതാണ്.

ഇത് പരിധിയിൽ നിർത്താനുള്ള ഏറ്റവും ഫലപ്രദമായ രീതി നല്ലൊരു ഡയറ്റ് സ്വീകരിക്കുക , കൃത്യമായി വ്യായാമം ചെയ്യുക എന്നതുമാണ്. ദിവസവും നെല്ലിക്ക കഴിക്കുന്നത് ഏറ്റവും നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.