ശരീരത്തിലെ മാലിന്യങ്ങളെ പുറത്തു കളയാനുള്ള ശരിയായ രീതികൾ ഇതാ അതുകൊണ്ടുണ്ടാകുന്ന ദോഷഫലങ്ങൾ എന്തൊക്കെ?

കാലങ്ങളായി നമ്മുടെ ശരീരത്തിൽ കുറെയധികം മാലിന്യങ്ങൾ അഥവാ ടോക്സിനുകൾ അടിഞ്ഞു കൂടിയാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ അന്തരീക്ഷത്തിൽ കലർന്നു കൊണ്ടിരിക്കുന്ന വായു മലിനീകരണവും ജല മലിനീകരണവും നമ്മുടെ ശരീരത്തെ ബാധിക്കുന്നുണ്ട്. അതിൻറെ ദോഷഫലങ്ങൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും നാം അതിനെ കുറിച്ച് ബോധവാന്മാരല്ല. ഇവ ശരീരത്തിൽ അടിഞ്ഞുകൂടാൻ ഉള്ള പ്രധാനകാരണം എന്ന് പറയുന്നത് ജീവിതശൈലിയിലെ മാറ്റങ്ങളാണ്.

എല്ലാവരും തിരക്കുപിടിച്ച് ഓടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളാണ് ഇതിനെല്ലാം കാരണം. വ്യായാമമില്ലാത്ത അവസ്ഥയും മറ്റൊരു കാരണമാണ്. തന്മൂലം ശരീരത്തിൽ കൊഴുപ്പു കൂടുകയും തടി വെയ്ക്കുകയും അതിൻറെ ഫലമായി പ്രമേഹം , ഹൃദ്രോഗങ്ങൾ, പ്രഷർ, കൊളസ്ട്രോൾ , തൈറോയ്ഡ് , ക്യാൻസർ , ലിവർ കിഡ്നി രോഗങ്ങളും ഉണ്ടാകുന്നു. ഇതെല്ലാം ഒരു പരിധിവരെ തടഞ്ഞു നിർത്താൻ നമ്മളെ കൊണ്ട് സാധിക്കും. ഇടയ്ക്കിടയ്ക്ക് നമ്മുടെ ശരീരത്തിലെ ടോക്സിനുകളെ ക്ലീൻ ചെയ്യുന്നത് നല്ലതാണ്. നമ്മുടെ ശരീരം സ്വയം ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

വിയർപ്പിലൂടെയും നമ്മൾ വിസർജിക്കുന്ന മൂത്രത്തിലൂടെയും ആണ് ഇത് നടക്കുന്നത്. ഇത്തരം മാലിന്യങ്ങൾ നമ്മുടെ ശരീരത്തിൽനിന്ന് പൂർണ്ണമായും നീക്കം ചെയ്യാത്തതുകൊണ്ടാണ് കൈകാലുകളിൽ മരവിപ്പ്, നീരുകൾ, ചൊറിച്ചിൽ, പലതരത്തിലുള്ള കളറുകൾ എല്ലാം ഉണ്ടാകുന്നത്. അതുമാത്രമല്ല വയറിനകത്ത് ഉള്ള ആസിഡിറ്റി, ഗ്യാസ് എന്നിവയും ഉണ്ടാകുന്നത്. ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് ശരീരഭാരത്തിന് അനുസരിച്ച് അതിന് ആനുപാതികമായി ധാരാളം വെള്ളം കുടിക്കുക ,വ്യായാമം ചെയ്യുക എന്നൊക്കെയാണ്.

ഏറ്റവും നല്ല രീതി എന്ന് പറയുന്നത് ഇൻറർ മീഡിയേറ്റ് ഫാസ്റ്റിങ്ങ് ആണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.