ഗ്യാസ്, അസിഡിറ്റി, നെഞ്ചരിച്ചിൽ എന്നീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ മരുന്നില്ലാതെ പൂർണ്ണമായും മുക്തി നേടാം

ജീവിതശൈലിയിലെ മാറ്റങ്ങൾ ഇന്ന് നമുക്ക് അനേകം രോഗങ്ങൾ സമ്മാനിക്കുന്നുണ്ട്. ഇതിലെ പ്രധാന രോഗങ്ങൾ എന്നു പറയുന്നത് ക്യാൻസർ, ഹാർട്ടറ്റാക്ക്, പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ എന്നിവയൊക്കെയാണ്. മാറിയ ഭക്ഷണ രീതികളും വ്യായാമം കുറവുമാണ് ഇത്തരം രോഗങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ നമ്മെ പിടികൂടാനുള്ള പ്രധാനകാരണം. ഫാസ്റ്റഫുഡ് നോടുള്ള അമിതമായ താൽപര്യവും ഇതിൻറെ പ്രധാന കാരണങ്ങളിലൊന്നാണ് . ഇത്തരം രോഗങ്ങൾക്ക് കാലങ്ങളായി മരുന്നു കഴിക്കുന്നവരിൽ അസിഡിറ്റി പോലുള്ള അസുഖങ്ങളും ഗ്യാസ്ട്രബിൾ നെഞ്ചിരിച്ചിൽ എന്നിവയും കണ്ടുവരുന്നു.

അമിതമായി വരുന്ന മരുന്നുകളുടെ ഉപയോഗമാണ് ഇതിൻറെ കാരണം. എന്നാൽ ചില ഭക്ഷണവസ്തുക്കളും വയറിനകത്ത് കുടലിൽ ഗ്യാസ് വരുത്തിവയ്ക്കുകയും ചെയ്യുന്നുണ്ട്. പ്രമേഹത്തിന് മരുന്ന് എടുക്കുന്നവർക്ക് വിശപ്പ് കൂടുകയും ധാരാളം ഭക്ഷണം കഴിക്കാൻ ഇടവരികയും ചെയ്യുന്നതുമൂലം ദഹനപ്രക്രിയയിൽ കുറവു വരികയും അത് ഗ്യാസ്ട്രബിളിന് ഇടയാക്കുകയും ചെയ്യുന്നു. സ്ഥിരം വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ ഇതിനെ മാറ്റി നിർത്താൻ ആയിട്ട് സാധിക്കൂ. നമ്മുടെ ഭക്ഷണത്തിലുള്ള അമിതമായ എണ്ണയുടെ ഉപയോഗവും ഇതിൻറെ മറ്റൊരു പ്രധാന കാരണങ്ങളിലൊന്നാണ്.

ഫാസ്റ്റ് ഫുഡുകളിൽ ഒക്കെ ഉപയോഗിക്കുന്ന എണ്ണയും മൈദയും നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്നവയാണ്. ഗ്യാസ്ട്രബിൾ ബുദ്ധിമുട്ടുള്ള ആളുകളിൽ നെഞ്ചു വേദനയായി അനുഭവപ്പെടാറുണ്ട്. കൂടുതലായും ദീർഘനാൾ പ്രമേഹമുള്ളവരിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇവർ ഹൃദ്രോഗം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഗ്യാസ്ട്രബിൾ മൂലമുണ്ടാകുന്ന മറ്റു അസ്വസ്ഥതകളാണ്.

വിശപ്പില്ലായ്മ , ശർദ്ദി, മലബന്ധം, തലവേദന മുതലായവ. കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.