നിയോക്കോവ് കൊറോണ വൈറസിൻറെ പുതിയ വകഭേദം നമ്മൾ ഭയപ്പെടണോ

ലോകജനതയെ മാറ്റിമറിച്ച ഒരു പുതിയ വൈറസ് ആയിരുന്നു കൊറോണ വൈറസ് അഥവാ കോവിഡ് 19. അനേകം പേരുടെ ജീവൻ അപഹരിച്ച ഒരു വൈറസ് ആയിരുന്നു അത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകജനതയെ മുഴുവൻ പിടിച്ചുകുലുക്കി. അനേകം പേരുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു വലിയ പ്രശ്നമായിരുന്നു അത്. ഇപ്പോഴും ആ പ്രശ്നത്തിൽ നിന്നും കര കയറാൻ നമുക്കായിട്ടില്ല. അതിൻറെ രണ്ടാം തരംഗവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.

പലർക്കും പല രോഗ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. പനിയും ചുമയും തൊണ്ടവേദനയും ശ്വാസതടസ്സവും ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ്. വൈറസ് വന്നു പോയവരിൽ ഇപ്പോഴും പല ബുദ്ധിമുട്ടും വന്നുകൊണ്ടിരിക്കുന്നു. അടുത്തകാലത്തൊന്നും ഇതിൽനിന്ന് ഒരു മോചനം ഉണ്ടാകില്ല എന്ന് കരുതുന്നു. ഇപ്പോൾ ഇതിൻറെ മൂന്നാം തരംഗം വരുന്നുണ്ട് എന്ന ഒരു കാര്യവും പ്രചരിക്കുന്നുണ്ട്. നിയോക്കോവ് എന്നാണ് അതിൻറെ പുതിയ പേര്. എന്നാൽ ഇതിനെക്കുറിച്ച് ഇപ്പോൾ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്.

സൗത്ത് ആഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിൽ ആണ് ഈ വൈറസ് കണ്ടെത്തിയെന്ന് പറയപ്പെടുന്നത്. എന്നാൽ മനുഷ്യരിലേക്ക് ഈ വൈറസ് ഇപ്പോൾ പകരാൻ സാധ്യതയില്ല എന്നും പറയുന്നുണ്ട്. നമുക്ക് ഒരു മുൻകരുതലിന് വേണ്ടിയാണ് ഇത്തരം മുന്നറിയിപ്പുകൾ നൽകുന്നത്. നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന മുൻകരുതലുകൾ തുടർന്ന് കൊണ്ട് പോവുകയാണ് വേണ്ടത്.

മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സാനിറ്റൈസർ ഉപയോഗിച്ചും ഇതിനെ നല്ല രീതിയിൽ മാക്സിമം പ്രതിരോധിക്കുകയാണ് വേണ്ടത്. നാളത്തെ കുറിച്ച് ചിന്തിക്കാതെ ഇന്നത്തെ സന്തോഷങ്ങളിൽ ജീവിക്കുകയാണ് നല്ലത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.