സ്ത്രീകളിലെ സ്തനാർബുദം- വലിയ വില നൽകേണ്ടിവരും തിരിച്ചറിയാതെ പോകരുത് ഈ ലക്ഷണങ്ങൾ

സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അർബുദമാണ് സ്തനാർബുദം. പലപ്പോഴും ആരും ഇതിനെക്കുറിച്ച് ചിന്തിക്കാറില്ല. അതുകൊണ്ടുതന്നെ ഇതിൻറെ ലക്ഷണങ്ങൾ ആരും വില കൽപ്പിക്കുന്നില്ല. പലപ്പോഴും ഇത് വന്നു കഴിഞ്ഞതിനുശേഷമാണ് പലരും ചികിത്സ നടത്താറ്. അപ്പോഴേക്കും ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി തെളിയിക്കാറുണ്ട് . ആദ്യകാലങ്ങളിൽ ഒക്കെ ഇത് നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകളിലാണ് കൂടുതലായും കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഇത് ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർക്കും വരുന്നുണ്ട്.

ജീവിതശൈലിയിലെ മാറ്റങ്ങൾ വ്യായാമം ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാമാണ് ഇതിൻറെ പ്രധാന കാരണം. വർഷത്തിലൊരിക്കലെങ്കിലും മാമോഗ്രാഫി ചെയ്തു നോക്കിയാലും സ്തനാർബുദം ഉണ്ടോ എന്ന് നേരത്തെ തിരിച്ചറിയാം. നമുക്ക് സ്തനാർബുദം ഉണ്ടോ എന്ന് വീട്ടിൽ വെച്ച് തന്നെ വളരെ ലളിതമായി പരിശോധിച്ചാൽ അറിയാം. ഇപ്പോൾ വലതു സ്തനം ആണ് പരിശോധിക്കുന്നത് എങ്കിൽ ഇടതു കൈയിലെ ഉള്ളം കൈ വെച്ച് സ്തനത്തിൽ പരിശോധിക്കാം. പതിയെ കൈ നീക്കി കൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും മുഴ കാണുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്.

അവിടെ മാത്രമല്ല കൈക്കുഴ യിലും മുഴ അനുഭവപ്പെടുകയാണെങ്കിൽ നോക്കേണ്ടതാണ്. ഇതുപോലെ ഇടതു വശവും പരിശോധിക്കാം. വേദന ഇല്ലാത്ത മുഴ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ തന്നെ ചികിത്സ തേടേണ്ടതാണ്. വളരെ നേരത്തെ കണ്ടുപിടിക്കുക യാണെങ്കിൽ സർജറിയിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്. പലരും ബ്രസ്റ്റ് എടുത്തു കളയേണ്ടി വരുമോ എന്ന പേടി കാരണം പുറത്ത് പറയാൻ മടികാറുണ്ട്.

എന്നാൽ മുഴ മാത്രം എടുത്തുകളയുന്ന സർജറിയിലൂടെ ഇത് പരിഹരിക്കാവുന്നതാണ് .അത്തരമൊരു ഭയം ആർക്കും വേണ്ട. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.