ശരീരഭാരം കുറച്ച് മെലിയാൻ ഒരു എളുപ്പ വിദ്യ

അമിത വണ്ണമാണ് ഇന്ന് ഏറ്റവും കൂടുതലായി കണ്ടു വരുന്ന ആരോഗ്യ പ്രശ്നം. ഇത് ശരിയായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ പല രോഗങ്ങളും ഉണ്ടാകുന്നു. അമിത വണ്ണം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് മെലിയാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് നെഞ്ചെരിച്ചൽ വയറു സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കുന്നു. കരിഞ്ചീരകം ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്.

ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കരിഞ്ചീരകം ചേർക്കുക. തുടർന്ന് കുറച്ച് പുതിനയിലയും ചേർക്കുക. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. കുറച്ച് ഇഞ്ചിയും ഇതിലേക്ക് ചതച്ചു ചേർക്കുക. തുടർന്ന് ഇതു നല്ലതുപോലെ തിളപ്പിച്ചെടുക്കാം. അതിനു ശേഷം ഇത് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് അൽപ്പം ചെറുനാരങ്ങ പിഴിഞ്ഞ് കൊടുക്കുക.

അതിനുശേഷം ഒരു ടീസ്പൂൺ തേൻ കൂടി ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുൻപായി കുടിക്കാം. ഇത് നെഞ്ചെരിച്ചൽ പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. ഇത് ഒരു മാസം തുടർച്ചയായി കുടിക്കുക. അതിന് ശേഷം ആഴ്ചയിൽ രണ്ടു പ്രാവശ്യമായി കുടിക്കാം.

അതുപോലെ ഭക്ഷണം നല്ല രീതിയിൽ കുറയ്ക്കുകയും വ്യായാമം ചെയ്യാനും ശ്രമിക്കുക. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.