നരച്ച മുടിയെ കറുപ്പാക്കാൻ ഈ എണ്ണ ഉപയോഗിക്കാം

ഒരു ദിവസം കൊണ്ട് നരച്ച മുടിയെ കറുപ്പാക്കി മാറ്റാൻ സഹായിക്കുന്ന ഒരു എണ്ണയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി 200ml വെളിച്ചെണ്ണ, കരിഞ്ചീരകം, കയ്യൂന്നി ഇല, മൈലാഞ്ചി ഇല എന്നിവയാണ് വേണ്ടത്. ആദ്യമായി ഒരു പാൻ എടുത്ത് അടുപ്പത്ത് വെച്ച് അതിൽ രണ്ടു ടിസ്പൂൺ കരിഞ്ചീരകം ചേർക്കുക. എന്നിട്ട് രണ്ടു മിനിറ്റ് വറക്കുക. രണ്ടു മിനിട്ട് കഴിയുമ്പോൾ ഇറക്കി വെക്കാം. തുടർന്ന് ചൂടാറിയതിന് ശേഷം മിക്സിയിൽ ചേർത്ത് പൊടിച്ചെടുക്കാം.

അതുകഴിഞ്ഞ് രണ്ടു ടിസ്പൂൺ കയൂന്നി ഇല ഉണക്കിയത് മിക്സിയിൽ ചേർത്ത് പൊടിച്ചെടുക്കുക. അതുപോലെ മൈലാഞ്ചി ഇലയും ഒരു കൈപിടി എടുത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കാം. അടുത്തതായി ഒരു ഫ്രൈയിങ് പാൻ അടുപ്പത്ത് വെച്ച് 200 ml വെളിച്ചെണ്ണ ഒഴിക്കുക. തുടർന്ന് ചെറുതീയിൽ വെക്കുക. ഇതിലേക്ക് കരിഞ്ചീരകപ്പൊടി ചേർക്കുക. പിന്നീട് നേരത്തെ പൊടിച്ചെടുത്ത മൈലാഞ്ചി ചേർക്കുക. ഇതിലേക്ക് കയ്യൂന്നി ഇല പൊടിച്ചതും ചേർക്കുക. ചൂടാകുന്നത് വരെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊണ്ടിരിക്കുക.

ഇത് നന്നായി തിളച്ചു കഴിയുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി വെക്കുക. ഈ എണ്ണ അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് ഇത് മുടിയിൽ തേച്ച് പിടിപ്പിക്കാം.15 മിനിറ്റിന് ശേഷം മുടി കഴുകി എടുക്കാവുന്നതാണ്. ഇത് സാധാരണ എണ്ണ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാം. ഇത് നരച്ച മുടികൾ കറുപ്പാക്കി മാറ്റുന്നു. ഇത് ദിവസവും ഉപയോഗിച്ചാൽ നല്ല രീതിയിൽ റിസൾട്ട്‌ ഉണ്ടാക്കി തരുന്നു.

ഇത് സ്ത്രീപുരുഷഭേദമന്യേ ആർക്കു വേണമെങ്കിലും ഉപയോഗിക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.