താരനിൽ നിന്ന് പൂർണ്ണമോചനം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!

താരൻ കൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. തലമുടി കൊഴിച്ചൽ , തല ചൊറിച്ചിൽ, മുഖക്കുരു എന്നീ പ്രശ്നങ്ങളാണ് താരൻ മൂലം ഉണ്ടാകുന്നത്. ഇതിനായി പല പ്രകൃതിദത്ത മാർഗ്ഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട് എങ്കിലും നൂറ് ശതമാനത്തോളം ഫലം ലഭിക്കാറില്ല. 14 വയസ്സ് തുടങ്ങി 20 വയസ്സ് വരെയുള്ള കൗമാരക്കാരിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇതിൻറെ പ്രധാന പ്രശ്നം എന്ന് പറയുന്നത് ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. വരണ്ട ചർമം കാരിൽ ആണ് താരൻറെ പ്രശ്നം കൂടുതൽ അനുഭവപ്പെടുന്നത്.

നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർഥങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ വരണ്ട ചർമ്മവും അതുമൂലം ഉണ്ടാകുന്ന താരൻറെ പ്രശ്നങ്ങളും ഒരു പരിധിവരെ പരിഹരിക്കാം. താരൻ തടയുന്നതിനുവേണ്ടി പ്രകൃതി ദത്ത മാർഗങ്ങളും തലയിൽ തേക്കാൻ ഓയിൽമെൻറ് കളും എണ്ണകളും ഉപയോഗിച്ചാൽ മാത്രം പോരാ. ശരീരം അലർജിക്ക് ആണോ എന്നുള്ള ബ്ലഡ് ടെസ്റ്റുകളും ചെയ്തു നോക്കണം. നന്നായി അലർജിയുള്ള ശരീരങ്ങളിലും താരൻറെ ബുദ്ധിമുട്ട് കൂടുതലായി കണ്ടുവരുന്നു. ഈ അലർജി ഏതു തരത്തിലുള്ളതാണെന്ന് കണ്ടെത്തി അതിനെ ചികിത്സിക്കണം.

കുടലിനുള്ളിൽ ഉള്ള നല്ല ബാക്ടീരിയയുടെ കുറവുമൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അതിനായി തൈര് ഭക്ഷണത്തിലുൾപ്പെടുത്തുന്നത് നല്ലതാണ്. അതുപോലെതന്നെ പുളിപ്പിച്ച ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് നല്ലതാണ്. കുറേനേരം തലയിൽ വിയർപ്പ് അടങ്ങിയിരിക്കുന്നത് നല്ലതല്ല. അതുപോലെതന്നെ രാത്രി വൈകി തല കഴുകുന്നതും താരൻ കൂടാൻ ഇടയാക്കും.

വരണ്ട ചർമ്മം ഉള്ള ആളുകൾ കടൽ മത്സ്യങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഗുണം ചെയ്യും. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.