നിങ്ങളൊരു ഭക്ഷണ പ്രേമി ആണോ? ഓർക്കുക വൻഅപകടമാണ് നിങ്ങളെ കാത്തിരിക്കുന്നത്?

നല്ല രുചി യോടു കൂടി ഭക്ഷണം കഴിക്കാൻ താൽപ്പര്യം ഇല്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. വയറുനിറച്ച് നല്ല രുചിയിൽ ഭക്ഷണം കഴിച്ച് കിടന്നുറങ്ങാൻ താൽപര്യപ്പെടുന്ന വരാണ് മിക്ക ആളുകളും. അതിൻറെ ദോഷഫലങ്ങളെക്കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല. കിട്ടുന്നതു മുഴുവൻ വാരിവലിച്ച് തിന്നുന്നവരാണ് മിക്കവരും. ഫാസ്റ്റ് ഫുഡുകളും മധുരപലഹാരങ്ങളും എണ്ണ പലഹാരങ്ങളും ഐസ്ക്രീം തുടങ്ങി എന്താ ആഹാരപദാർത്ഥങ്ങൾ ആയിക്കൊള്ളട്ടെ , സമയവും സന്ദർഭവും നോക്കാതെ കഴിക്കുന്നവരാണ് മലയാളികൾ എല്ലാവരും. ജീവിതശൈലിയിലെ മാറ്റങ്ങളാണ് നമ്മെ ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. ഒട്ടുമിക്ക ആളുകളും തിരക്കുമൂലം രാവിലത്തെ ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്.

എന്നാൽ അത്തരം ശീലങ്ങൾ വൻ അപകടമാണ് വരുത്തിവയ്ക്കുന്നത്. ഉച്ചയ്ക്കും വൈകിട്ടും കഴിച്ചില്ലെങ്കിലും രാവിലെ നല്ല ഭക്ഷണം കഴിക്കണം എന്നാണ് പറയാറ്. രാവിലെ പത്തു മണിക്കുള്ളിൽ എങ്കിലും ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരിക്കണം. അതുപോലെ വൈകീട്ട് ഏഴുമണിക്ക് എങ്കിലും അത്താഴം കഴിച്ചിരിക്കണം. നല്ലൊരു ഡയറ്റ് എന്ന് പറയുന്നത് ഇത്തരം സമയം ക്രമീകരണങ്ങളാണ്. ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും എണ്ണപ്പലഹാരങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കണം. ഇല്ലെങ്കിൽ ക്രമേണ പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ എന്നീ രോഗങ്ങൾക്ക് അടിമ ആയേക്കും.

മാത്രമല്ല അമിതവണ്ണത്തിനും കാരണമായേക്കാം. പല ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടേക്കാം. രാത്രികാലങ്ങളിൽ എണ്ണ , നെയ്യ് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ ശരീരത്തിന് ചൂട് അനുഭവപ്പെടുകയും ഇതുമൂലം ഉന്മേഷക്കുറവ് ഉറക്കമില്ലായ്മ എന്നിവയും ഉണ്ടാകും. ഐസ്ക്രീം പോലുള്ള തണുത്ത സാധനങ്ങൾ ,സിട്രസ് അടങ്ങിയിട്ടുള്ള ജ്യൂസ് ഐറ്റംസ് രാത്രി കഴിക്കുന്നത് ഉറക്കമില്ലായ്മ വരുത്തിവയ്ക്കും.

രാത്രിയിൽ ധാരാളം വെള്ളം കുടിക്കുന്നതും ഒഴിവാക്കണം. ഇതുപോലുള്ള കുറേ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ആരോഗ്യം മെച്ചപ്പെടുത്താം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.