തടിയും വയറും കുറയ്ക്കാൻ വ്യായാമം മാത്രം പോരാ! ഇതും കൂടി വേണം

എല്ലാവരും തടി കുറച്ച് സുന്ദരന്മാരും സുന്ദരിമാരും ആയി ഇരിക്കാനാണ് ഏറെ ആഗ്രഹിക്കുന്നത്. തടി കൂടുന്നതു മൂലം ധാരാളം ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരും ഉണ്ട്. കാൽമുട്ട് വേദന , നടുവേദന , പുറം വേദന , നടക്കാൻ ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നത്.എന്നാൽ എത്ര ശ്രമിച്ചിട്ടും തടി കുറയ്ക്കാനും വയർ കുറയ്ക്കാനും സാധിക്കാത്തവർ ഉണ്ട്. മിക്കവരും വ്യായാമത്തിൻറെ പുറകെ പോകുന്നവരാണ്. ചിലർക്ക് മടി കാരണം അതും സാധിക്കാറില്ല. വ്യായാമത്തിനായി കുറേ ഉപകരണങ്ങൾ വാങ്ങിവെച്ച് പൈസ കളയുന്ന വരും ഉണ്ട്. എന്നാൽ ഏറ്റവും ഫലപ്രദം അനുയോജ്യമായ ഡയറ്റ് സ്വീകരിക്കുന്നത് ആണ് നല്ലത്.

തടി കുറയ്ക്കാൻ ആഹാരശീലങ്ങളിൽ മാറ്റം വരുത്തേണ്ടത് അനുയോജ്യമാണ്. തടി കൂടുന്നതു മൂലം നമുക്ക് ഏറ്റവും മോശമായി തോന്നുന്നത് കുടവയർ ആണ്. ഭക്ഷണ പദാർത്ഥങ്ങളിലെ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടാണ് ഇത് ഉണ്ടാകുന്നത്. ഏറ്റവും നല്ലത് ശരീരഭാരത്തിന് അനുസരിച്ച് മൂന്നോ നാലോ ലിറ്റർ വെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണ്. ഈ തടി കൂടിയവരിൽ പ്രധാനമായും കണ്ടുവരുന്ന രോഗങ്ങളാണ് കൊളസ്ട്രോൾ, ഷുഗർ, പ്രഷർ എന്നിവ. ഏതെങ്കിലുമൊരു ഡയറ്റ് സ്വീകരിക്കുന്നതിന് നേക്കാൾ നല്ലത് ഇൻറർ മീഡിയേറ്റ് ഫാസ്റ്റിംഗ് സ്വീകരിക്കുന്നതാണ് അഭികാമ്യം.

രാത്രി ഏഴു മണിക്ക് ശേഷമുള്ള ഭക്ഷണശീലം ഒഴിവാക്കുക. പകരം ധാരാളം കുടിക്കുക. അതുപോലെതന്നെ പകൽ സമയത്തുള്ള ഭക്ഷണശീലത്തിൽ കാർബോഹൈഡ്രേറ്റ്, ഫാറ്റ്, ഷുഗർ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക. പച്ചക്കറികൾ ധാരാളം കഴിയ്ക്കുക. കൂടുതലും സാലഡായി ഉപയോഗിക്കുക. നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുത്താം. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നതു മൂലം വിശപ്പ് കുറക്കാൻ സാധിക്കും. പട്ടിണികിടന്ന് തടി കുറയ്ക്കാൻ ശ്രമിച്ച് ശരീരം രോഗാവസ്ഥയിലേക്ക് വിടുന്നതിന് പകരം.

പതിയെ ഇത്തരത്തിലുള്ള ഡയറ്റ് പ്രാവർത്തികമാക്കി തടി കുറയ്ക്കുന്നതാണ് നല്ലത്. കഴിക്കുന്നതിന് അളവ് നിശ്ചയിച്ച് എല്ലാം മിനറൽസും പ്രോട്ടീൻസ് വിറ്റമിൻ സും ശരീരത്തിന് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.