ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ? ഗുണത്തോടൊപ്പം ദോഷഫലങ്ങളും അറിയാം

ദൈനംദിന ജീവിതത്തിൽ വളരെ കൂടുതലായി ഇഞ്ചി ഉപയോഗിക്കുന്നവരാണ് നമ്മൾ. ഏതുതരം കറിയിലും ആകട്ടെ മസാല കൂട്ടിലും ആകട്ടെ ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നവരാണ് നമ്മൾ. അത് എത്രത്തോളം ഉപയോഗിക്കണം എന്ന് അറിഞ്ഞിട്ട് ഒന്നുമല്ല നമ്മൾ ഉപയോഗിക്കുന്നത്. ഗുണത്തോടൊപ്പം തന്നെ ദോഷഫലങ്ങളും അത് നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. ഇഞ്ചി നല്ലൊരു ആൻറി വൈറൽ ആൻറി ഫംഗൽ ആൻറി ബാക്ടീരിയൽ ഏജൻറ് ആണ്. അതുകൊണ്ട് തന്നെ ഇതിന് ഇൻഫെക്ഷൻ ചെറുക്കാൻ നല്ലൊരു കഴിവുണ്ട്. മാത്രമല്ല ഇഞ്ചിയിൽ മഗ്നീഷ്യം, zinc , പൊട്ടാസിയം എന്നിവ ധാരാളമായി കണ്ടുവരുന്നു. ഇഞ്ചിയിൽ നൂറിൽപരം ആൽക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. പ്രധാനമായും ജിഞ്ചർ ഓൾ എന്ന ആൽക്കലോയ്ഡ് ആണ് ഇഞ്ചിയുടെ ഗുണം കിട്ടാൻ സഹായിക്കുന്നത്.

നമ്മുടെ അസിഡിറ്റി കുറയ്ക്കാൻ വളരെ ഫലപ്രദമാണ് ഇഞ്ചി കഴിക്കുന്നത്. പനി ,കഫക്കെട്ട്, തൊണ്ടവേദന എന്നിവയ്ക്കെല്ലാം ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹാർട്ട് മസിൽ പ്രവർത്തനങ്ങൾ നല്ലത് ആക്കുന്നതിനും ഹൈപ്പർ ടെൻഷൻ കുറയ്ക്കുന്നതിനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. ഒരു ദിവസംമൂന്ന് ഗ്രാം ഇഞ്ചി മാത്രമേ നമ്മൾ ഉപയോഗിക്കേണ്ടതുള്ളൂ. ദഹനം കുറവുള്ള ആളുകൾക്ക് ആ പ്രശ്നം പരിഹരിക്കാൻ ഇഞ്ചി വളരെ നല്ലതാണ്. ശരീരത്തിലെ രോഗപ്രതിരോധം വർദ്ധിപ്പിക്കാൻ ഇഞ്ചിയിട്ട വെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണ്. പ്രായമുള്ള ആളുകളിൽ വാതം മൂലമുള്ള വേദന കുറയ്ക്കാനും ഇത് നല്ലതാണ്. നല്ലൊരു വേദന സംഹാരി കൂടിയാണ് ഇഞ്ചി.

സ്ത്രീകളിൽ പിരീഡ്സ് സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കാൻ ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നതും നല്ലതാണ്. പല്ലുവേദന ഉള്ളവർക്ക് ഒരു കഷണം ഇഞ്ചിയും അല്പം ഉപ്പും ചേർത്ത് വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുന്നത് വേദന കുറയ്ക്കാൻ സഹായകരമാണ്. മൈഗ്രേൻ ഉള്ള ആളുകൾക്ക് അത് കുറയ്ക്കുന്നതിനും, ശരീരക്ഷീണം, തലകറക്കം എന്നിവയ്ക്കും ഇഞ്ചി ഉപയോഗിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ ഓർമശക്തി കൂട്ടാനും ബ്രെയിൻ ഫംഗ്ഷൻ മെച്ചപ്പെടുത്താനും കീമോതെറാപ്പി ചെയ്യുന്ന രോഗികൾക്ക് അതുകഴിഞ്ഞ്.

ഉണ്ടാകുന്ന ക്ഷീണം അകറ്റാനും ഗർഭിണികളിൽ കണ്ടുവരുന്ന മനം പുരട്ടൽ, ശർദ്ദി എന്നിവ മാറ്റാനും ഇഞ്ചി ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇഞ്ചി അധികമായി കഴിച്ചാൽ അത് ശരീരത്തിന് ഗുണത്തേക്കാളേറെ ചെയ്യും. കൂടുതലായിട്ട് കഴിക്കുമ്പോൾ അസിഡിറ്റി കൂട്ടും വയർ എരിച്ചൽ അനുഭവപ്പെടും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.