മുടി പനങ്കുല പോലെ തഴച്ചു വളരാൻ കരിഞ്ചീരകം ഉപയോഗിച്ച് ഒരു ഹെയർ മാസ്ക്

നല്ല ഭംഗിയുള്ള പനങ്കുല പോലുള്ള മുടി നിങ്ങളുടെ സ്വപനമാണോ ? മുടി തഴ്ച്ചു വളരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മുടി തഴച്ചു വളരാൻ നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി. നിങ്ങളുടെ മുടിയെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മുടി വേഗത്തിൽ വളരാൻ സഹായിക്കുന്ന ഒരു ഹെയർ മാസ്ക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി കരിഞ്ചീരകമാണ് വേണ്ടത്. നാല് ടീസ്പൂൺ കരിഞ്ചീരകം മിക്സിയിൽ നല്ലതുപോലെ പൊടിച്ചെടുക്കുക.

അതിനുശേഷം ഒരു ബൗൾ എടുത്ത് പൊടിച്ചെടുത്ത കരിഞ്ചീരകം അതിലേക്ക് ചേർക്കുക. തുടർന്ന് ഇത് കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു സ്പൂൺ കറ്റാർവാഴയുടെ ജെൽ ചേർക്കുക. അതിന് ശേഷം നാല് ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. തുടർന്ന് നല്ലതുപോലെ മിക്സ് ചെയ്യുക. എന്നിട്ട് ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. തുടർന്ന് തല നല്ലതുപോലെ മസാജ് ചെയ്യുക.

എന്നിട്ട് ഷവർ ക്യാപ് ഉപയോഗിച്ച് തല മൂടിവെക്കുക. അരമണിക്കൂറിനുശേഷം തല കഴുകി എടുക്കാം. ഷാംപൂ ഉപയോഗിച്ചു വേണം തല കഴുകാൻ. ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്യുന്നത് നല്ല റിസൾട്ട്‌ ഉണ്ടാക്കുന്നു. ഇത് പുതിയ മുടി കിളിർക്കാൻ സഹായിക്കും. അതുപോലെ കഷണ്ടി തല ഉള്ളവർക്കും ഇത് നല്ലൊരു പ്രതിവിധിയാണ്.

കൂടുതൽ അറിയാൻ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.