മൂലക്കുരു വരാതിരിക്കാൻ എള്ള് ഉപയോഗിച്ചുള്ള ഒറ്റമൂലി പരീക്ഷിച്ചു നോക്കാം

പലര്‍ക്കും പുറത്തു പറയാന്‍ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈല്‍സ്. മലദ്വാരത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീകക്കമാണ് മൂലക്കുരു. ടോയ്‌ലറ്റില്‍ പോകുന്നതിനുമുമ്പോ അതിനുശേഷമോ രക്തം പോകുന്നതാണ് പൈല്‍സിന്റെ പ്രധാന ലക്ഷണം. ചൊറിച്ചിൽ, അസഹ്യമായ വേദന എന്നിവയും മൂലകുരുവിന്റെ ലക്ഷണങ്ങളാണ്. മലബന്ധവും തെറ്റായ ഭക്ഷണരീതികളും ആണ് ഇതിന് പ്രധാന കാരണം. വ്യായാമത്തിന്റെ കുറവും, വെള്ളം കുടി കുറയുന്നതും മലബന്ധം ഉണ്ടാകാൻ കാരണമാകുന്നു.

സർജറി ചെയ്ത് മൂലക്കൂരൂ പരിഹരിക്കാം. എന്നാൽ പൈൽസ് ഇല്ലാതാക്കാൻ ധാരാളം ഒറ്റമൂലികളും പ്രചാരത്തിലുണ്ട്.ഇന്ന് മൂലക്കുരു മാറാനുള്ള ഒരു ഒറ്റമൂലിയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി കുറച്ച് എള്ളാണ് വേണ്ടത്. ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് എള്ള്. എള്ളിന്റെ ഇലയും വിത്തും കായും പൂവുമെല്ലാം പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സഹായിക്കുന്നു. ഇത് തയ്യാറാക്കാനായി അൽപ്പം എള്ളെടുത്ത് വെള്ളത്തിൽ മിക്സ്‌ ചെയ്യുക. അതിന് ശേഷം ഈ വെള്ളത്തിൽ വെണ്ണ ചേർത്ത് കഴിക്കുക.

ഇത് കുടലുകളെ വൃത്തിയാക്കാൻ സഹായിക്കുന്നു. ഇത് മൂലക്കുരു വരാതിരിക്കാൻ ഇടയാക്കുന്നു. ഇത് ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് കഴിക്കുക. ഇത് ദിവസേന മൂന്ന് പ്രാവശ്യം കഴിക്കാം. അതുപോലെ ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകാനും ഈ ഒറ്റമൂലിക്ക് കഴിയും. കൂടുതൽ അറിയാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.