മുഖം വെളുക്കാനായി കരിഞ്ചീരകം ഉപയോഗിച്ചുള്ള ഫെയ്‌സ് പേക്ക്

മുഖം വെളുക്കാനായി പലതരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഇതിൽ കൂടുതലും കൃത്രിമമായ മാർഗങ്ങളാണ്. ബ്യൂട്ടി പാർലറുകളിൽ ഉപയോഗിക്കുന്ന ഫെയ്സ് പേക്കുകകളിലും, വിപണയിൽ ലഭ്യമാകുന്ന ഉത്പ്പന്നങ്ങളിലും ധാരാളം കെമിക്കലുകൾ അടങ്ങിയിരിക്കുന്നു.\ഇത് പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. മുഖം വെളുക്കാൻ പ്രകൃതിദത്തമായി നിർമ്മിച്ചെടുക്കുന്ന ഒരു പേക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി കരിഞ്ചീരകമാണ് വേണ്ടത്.

കരിഞ്ചീരകം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും മിനറൽസും അടങ്ങിയട്ടുണ്ട്. ഇത് മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, കറുത്ത കുത്തുകൾ എന്നിവ ഇല്ലാതാക്കി ചർമം നിറം വെക്കാൻ സഹായിക്കുന്നു.ആദ്യമായി കരിഞ്ചീരകം ഒരു ടീസ്പൂൺ പൊടിച്ചെടുക്കുക. ഇതിലേക്ക് കാച്ചാത്ത പാൽ ആറ് ടീസ്പൂൺ ചേർക്കുക. തുടർന്ന് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം മുഖം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക.

തുടർന്ന് ഇത് മുഖത്ത് പുരട്ടാവുന്നതാണ്. അതിനു ശേഷം മുഖം നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക. 15 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. ഇത് മുഖം നല്ലത് പോലെ വെളുക്കാനും തിളങ്ങാനും സഹായിക്കുന്നു. ഇത് ആഴ്ചയിൽ മൂന്നു തവണ ചെയ്യുക. എന്നാൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ. ഇത് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.

കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.