മുടി തിങ്ങിനിറഞ്ഞ് തഴച്ചുവളരാനും മൃദുലമാകാനും മൂന്നു എളുപ്പ മാർഗ്ഗങ്ങൾ

മുഖ സംരക്ഷണത്തെ പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കേശ സംരക്ഷണം. മുടി നല്ല രീതിയിൽ പരിചരിച്ചില്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തിനെ ബാധിക്കുന്നു. മുടി തിങ്ങി നിറഞ്ഞ് തഴച്ചുവളരാനും, മിനുസമുള്ളതാകാനും സഹായിക്കുന്ന മൂന്ന് വിദ്യകളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. 1. ആദ്യമായി ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് കുറച്ച് ഷാംപൂ ചേർക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ പഞ്ചസാരയും ചേർക്കുക. ഇത് തലയിലെ ഡെഡ് സെൽസുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

തുടർന്ന് പഞ്ചസാര നല്ലത്പോലെ അലിയുന്നത് വരെ മിക്സ് ചെയ്യുക. തുടർന്ന് ഇത് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കാം. എന്നിട്ട് തല നല്ലത്പോലെ മസാജ് ചെയ്യുക. 10 മിനിറ്റിനു ശേഷം തല കഴുകി എടുക്കാം. ഇത് ഡെഡ് സെൽസുകളെ നീക്കം ചെയ്ത് മുടിയുടെ വളർച്ച വേഗത്തിലാക്കുന്നു. 2. ഒരു ബൗൾ എടുത്ത് അതിലേക്ക് മൂന്ന് ടീസ്പൂൺ ഷാംപൂ എടുക്കുക. ഇതിലേക്ക് റോസ് വാട്ടർ ഒരു ടീസ്പൂൺ ചേർക്കുക. തുടർന്ന് നല്ലതുപോലെ മിക്സ് ചെയ്യുക.

അതിന് ശേഷം ഇത് മുടിയിൽ തേച്ച് പിടിപ്പിക്കാം. റോസ് വാട്ടർ മുടി തിളങ്ങാനും തിങ്ങിനിറഞ്ഞ് വളരാനും സഹായിക്കുന്നു. 3. ഒരു ബൗൾ എടുത്ത് അതിലേക്ക് മൂന്ന് ടീസ്പൂൺ ഷാംപൂ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക. തുടർന്ന് നല്ലതുപോലെ മിക്സ് ചെയ്ത് തലമുടിയിൽ തേച്ചു പിടിപ്പിക്കാം. 10 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം.

ഇത് മുടിയിലെ താരനെ ഇല്ലാതാക്കി തിങ്ങിനിറഞ്ഞ് വളരാൻ സഹായിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.