വയർ കുറയാൻ ഈ ഒറ്റമൂലി പരീക്ഷിച്ചു നോക്കുക

കുടവയർ, അമിതവണ്ണം എന്നീ പ്രശ്നങ്ങൾ ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്നു. അമിത വണ്ണം മിക്ക ആളുകളിലും പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇത് കാരണം പല ജോലികളും ചെയ്യാൻ പ്രയാസം അനുഭവപ്പെടാറുണ്ട്. വയറു കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. അതുപോലെ ശരീരം മെലിയാനും ഇത് സഹായിക്കും. ഇത് തയ്യാറാക്കാനായി ജീരകം, ഉലുവ, കരിഞ്ചീരകം, കറുവപ്പട്ട എന്നിവയാണ് വേണ്ടത്.

ആദ്യം ജീരകം ഒരു ടീസ്പൂൺ, ഉലുവ ഒരു ടീസ്പൂൺ, കരിഞ്ചീരകംഒരു ടീസ്പൂൺ, കറുവ പട്ട അര ടീസ്പൂൺ എന്നിവ എടുക്കുക. ഇത് മിക്സിയിൽ ചേർത്ത് നല്ലത്പോലെ പൊടിച്ചെടുക്കുക.തുടർന്ന് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പൊടി ചേർക്കുക. എന്നിട്ട് ഈ വെള്ളം അടുപ്പത്ത് വെച്ച് ചൂടാക്കുക. ചൂടാറിയതിനു ശേഷം ഇത് അരിച്ചെടുക്കുക. മധുരം ആവശ്യമുള്ളവർ ഇതിലേക്ക് തേൻ ചേർത്ത് ഉപയോഗിക്കാം.

ഇത് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഡയബറ്റിക് പ്രശ്നമുള്ളവർ ഇതിലേക്ക് തേൻ ചേർക്കരുത്. ഇത് ദിവസവും കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പ് നല്ലതുപോലെ കുറയുന്നു. അതുപോലെ നല്ല ആകാരഭംഗിക്കും ഇത് സഹായിക്കും. ഒരാഴ്ച കൊണ്ട് തന്നെ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുന്നു. ആവശ്യമുള്ളവർക്ക് ഇത് തുടർന്ന് ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.