ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ ഒരു എളുപ്പ വിദ്യ

കൊളസ്ട്രോൾ ഇന്ന് പലരേയും അലട്ടുന്ന അസുഖമായി മാറിയിരിക്കുകയാണ്. പണ്ടൊക്കെ പ്രായമായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു ആരോഗ്യ പ്രശ്നമായിരുന്നു കൊളസ്ട്രോൾ. എന്നാൽ ഇന്ന് ഇത് യുവാക്കളിലും കണ്ടു വരുന്നു. തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയുമാണ് കൊളസ്ട്രോൾ ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങൾ.  കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു.

അതുപോലെ അമിത വണ്ണവും മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. അതുകൊണ്ട് കൊളസ്‌ട്രോൾ നിയന്ത്രിച്ചു നിർത്തേണ്ടത് അനിവാര്യമാണ്. കൊളസ്‌ട്രോൾ കുറയ്ക്കാനായി അലോപ്പതി മരുന്നുകളെയാണ് മിക്ക ആളുകളും ആശ്രയിക്കുന്നത്. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഒരു പരിഹാര മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി തൈരും കറിവേപ്പിലയുമാണ് വേണ്ടത്.

ഇത് തയ്യാറാക്കാനായി ഒരു കൈപ്പിടി കറിവേപ്പിലയും 3 ടിസ്പൂൺ തൈരും എടുക്കുക. ഇത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. തുടർന്ന് ഇത് ഒരു പാത്രത്തിലേക്ക് പകർത്തുക. ഇത് ദിവസവും രാവിലെ ഒരു ടീസ്പൂൺ വെറും വയറ്റിൽ കുടിക്കാം. ഇതു തുടർച്ചയായി ഒരാഴ്ച കുടിച്ചാൽ തന്നെ കൊളസ്ട്രോൾ നല്ലരീതിയിൽ കുറയുന്നു. ബാക്കിയുള്ള മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിച്ച് വെക്കാവുന്നതാണ്.

കൂടുതൽ അറിയാനായി വീഡിയോ കകണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.