പുരികം, കൺപീലി എന്നിവ കട്ടിയിൽ വളരാനും താരൻ ഇല്ലാതാക്കാനും ഇത് ഉപയോഗിക്കാം

പുരികം, കൺപീലി എന്നിവ കട്ടിയാകാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. കൂടാതെ പുരികം, കൺപീലി എന്നിവിടങ്ങളിൽ ഉണ്ടാകുന്ന താരൻ ഇല്ലാതാക്കാനും ഇത് സഹായിക്കും. ഇത് തയ്യാറാക്കാനായി ഒരു ടീസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ ആവണക്കെണ്ണ, ഒരു ചെറിയ ഉള്ളി, ഒരു വിറ്റാമിൻ ഇ ഗുളിക, ഉലുവ അരച്ചെടുത്ത പേസ്റ്റ് എന്നിവയാണ് വേണ്ടത്. ഇത് ചെയ്യുന്നതിനു മുമ്പ് കൺപീലികളും, പുരികവും വൃത്തിയാക്കണം. അതിനായി ഒരു കോട്ടൺ തുണി വെള്ളത്തിൽ മുക്കി കൺപീലിയിലും പുരികത്തിലും തുടച്ച് വൃത്തിയാക്കുക.

തുടർന്ന് ആവണക്കെണ്ണ പുരട്ടി നല്ലതുപോലെ മസാജ് ചെയ്ത് കൊടുക്കുക. എന്നിട്ട് ഒരു കോട്ടൺ ഉപയോഗിച്ച് തുടച്ചു കളയുക. അതിനുശേഷം വിറ്റാമിൻ ഇ ഗുളിക പൊട്ടിച്ച് വെളിച്ചെണ്ണയിൽ ചേർക്കുക. ഇതിലേക്ക് കാൽ ടിസ്പൂൺ ഉലുവ പേസ്റ്റും ചേർക്കുക. തുടർന്ന് നല്ലതുപോലെ മിക്സ് ചെയ്യുക. ഈ മിശ്രിതം ഉപയോഗിച്ച് കഴിഞ്ഞാൽ ബാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്. ഇത് നമ്മുടെ കൺപീലിയും പുരികത്തിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.

തുടർന്ന് വൃത്താകൃതിയിൽ നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക. ഇത് ഒരു അഞ്ചു മിനിറ്റ് തുടരേണ്ടതാണ്. തുടർന്ന് ഒരു കോട്ടൺ ഉപയോഗിച്ച് തുടച്ചു കളയുക. അതിനുശേഷം ഒരു ചെറിയ ഉള്ളി മുറിച്ച് നല്ലത് പോലെ മസാജ് ചെയ്യുക. ഇത് പുരികവും കൺപീലിയും കട്ടിയിൽ വളരുന്നതിനോടൊപ്പം താരൻ ഇല്ലാതാക്കുകയും രക്തയോട്ടം വർദ്ധിക്കുകയും ചെയ്യുന്നു.

കൂടാതെ നല്ല ഉറക്കം കിട്ടാനും ഇത് സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.