കൈ കാലുകൾ മൃദുലമാക്കാൻ പ്രകൃതി ദത്തമായ മാർഗം

ആളുകൾ സാധാരണ സൗന്ദര്യം വർധിപ്പിക്കാനായി കെമിക്കലുകൾ അടങ്ങിയ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഇത് പലതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നു. പൂവിതൾ പോലെ മൃദുലമായ ചർമം ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടോ.  ഇത്തരത്തിൽ നമ്മുടെ കൈകളും കാലുകളും മൃദുലമാകാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. മുഖത്തിന്റെ സൗന്ദര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പാദങ്ങളുടെയും കൈകളുടെയും സൗന്ദര്യം.

ഇത് മുഖ സൗന്ദര്യം പോലെ തന്നെ കാത്തു സംരക്ഷിക്കണം. ഇത് പ്രകൃതിദത്തമായി നിർമ്മിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇതിനായി റോസ് വാട്ടർ, ആൽമണ്ട് ഓയിൽ എന്നിവയാണ് വേണ്ടത്. ഇതു തയ്യാറാക്കാനായി ഒരു ചെറിയ പാത്രമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ആൽമണ്ട് ഓയിൽ ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടറും ചേർക്കുക.

തുടർന്ന് ഇതു നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇത് കൈകളിലും കാലുകളിലും തേച്ചു പിടിപ്പിക്കാവുന്നതാണ്. തുടർന്ന് നല്ലതുപോലെ മസാജ് ചെയ്യുക. ഇത് രാത്രിയിലാണ് ചെയ്യേണ്ടത്. ഇത് കൈകളിലെയും കാലുകളിലെയും വരൾച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മൃദുലമാക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.