വെളുത്ത മുടി കറുപ്പാക്കി മാറ്റാൻ ഒരു എളുപ്പ മാർഗം

പണ്ടുക്കാലത്ത് നര പ്രായമേറുന്നതിന്‍റെ ലക്ഷണമായിരുന്നു. എന്നാൽ ഇന്ന് പ്രായഭേദമന്യേ മിക്ക ആളുകളിലും തല പെട്ടെന്നു നരക്കുന്നു. മുടിയിലെ വിറ്റാമിന്റെ കുറവ് മുടി നരക്കാൻ ഒരു കാരണമാണ്. അതുപോലെ മലിനീകരണ പ്രശ്നങ്ങളും ഹോർമോൺ വ്യതിയാനവും മുടി നരപ്പിക്കുന്നു. നരച്ച മുടി കറുപ്പിക്കാന്‍ മിക്കവാറും പേര്‍ ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാൽ ഇത് നരയെ മറച്ചു വെക്കുക മാത്രമാണ് ചെയ്യുന്നത്.

മുടി കറുപ്പിക്കാൻ നിരവധി പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട്. ഇത്തരത്തിൽ വെളുത്ത മുടി കറുപ്പാക്കി മാറ്റാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇത് തയ്യാറാക്കാനായി വെളിച്ചെണ്ണ, അലോവര ജെൽ, നെല്ലിക്കാപൊടി എന്നിവയാണ് വേണ്ടത്. നെല്ലിക്കാ പൊടി മുടി കറുപ്പാക്കി മാറ്റാൻ സഹായിക്കുന്നു. ഇതിനായി ഒരു ചെറിയ പാത്രമെടുത്ത് അതിലേക്ക് അഞ്ച് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെൽ ചേർക്കുക. ഒരു ടിസ്പൂൺ നെല്ലിക്കാപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ്‌ ചെയ്യുക. ഇത് നല്ലത് പോലെ പേസ്റ്റ് രൂപത്തിലാക്കി മുടിയിലും വേരുകളിലും തേച്ചു പിടിപ്പിക്കുക. തുടർന്ന് നല്ലതുപോലെ മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. മുടി കഴുകുമ്പോൾ ഷാമ്പു ഉപയോഗിക്കാൻ പാടില്ല. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്‌താൽ വെളുത്ത മുടി കറുപ്പായി മാറുന്നു.

ഇത് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.