വിവിധ തരം മുട്ടകളും അവയുടെ ആരോഗ്യ ഗുണങ്ങളും

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കോഴി മുട്ടയാണ്. എന്നാൽ കോഴി മുട്ടയേക്കാൾ ഗുണങ്ങളടങ്ങിയ മുട്ടകൾ ഉണ്ട്. ദിവസം കഴിക്കേണ്ട 4 തരം മുട്ടകളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചുമാണ് ഇന്ന് പറയാൻ പോകുന്നത്. 1. കോഴി മുട്ട – നമ്മുടെ നാട്ടിൻ പുറങ്ങളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് കോഴി മുട്ട. കോഴി മുട്ടയിൽ ധാരാളം ജീവകങ്ങളും മാംസ്യവും അടങ്ങിയട്ടുണ്ട്. വളരെ ചെലവ് കുറഞ്ഞ കോഴിമുട്ട ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

2. കാട മുട്ട – കോഴി മുട്ടയേക്കാൾ പോഷക ഗുണങ്ങൾ കാട മുട്ടയിൽ അടങ്ങിയട്ടുണ്ട്. അതുപോലെ പോഷകങ്ങളും ആന്റി ഓക്സിഡന്റ്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാട മുട്ടയിൽ കൊളസ്‌ട്രോൾ വളരെ കുറവാണ്. അതുപോലെ കരളിനെ സംരക്ഷിക്കാനും കാട മുട്ടക്ക് കഴിയും. 3. മീൻ മുട്ട – ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് മീൻ മുട്ട. ഇതിൽ ഒമേഗ ത്രി പോലുള്ള ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ഇതിൽ ശരീരത്തിനവശ്യമായ നല്ല കൊളസ്‌ട്രോൾ ധാരാളം അടങ്ങിയട്ടുണ്ട്. 4. താറാവ് മുട്ട – കോഴി മുട്ട പോലെ നാട്ടിൻപുറങ്ങളിൽ ധാരാളമായി ലഭിക്കുന്ന ഒന്നാണ് താറാ മുട്ട. എന്നാൽ കോഴി മുട്ടയേക്കാൾ പോഷക ഗുണങ്ങൾ താറാ മുട്ടയിൽ അടങ്ങിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.