നരച്ച മുടി കറുപ്പാക്കി മാറ്റാൻ പ്രകൃതി ദത്തമായ മാർഗം

മുടി നരക്കാന്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്. കാരണം പ്രായമാകുന്നതിന്റെ ലക്ഷണമാണ് മുടി നരക്കൽ. എന്നാൽ ഇന്ന് യുവാക്കളിലും മുടി നരക്കുന്നതായി കാണുന്നു.  ജനിതക പ്രത്യേകതകള്‍ മൂലമോ, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ മൂലമോ ഒക്കെ മുടിയില്‍ നര വരാം. നരച്ച മുടികൾ എന്നന്നേക്കുമായി കറുപ്പാകാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി തൃഫല ചൂർണ്ണം, കരിംജീരകം, ഉലുവ എന്നിവയാണ് വേണ്ടത്. കഷണ്ടിയുള്ള ആളുകളിൽ വരെ മുടി വളർത്താൻ കരിം ജീരകത്തിന് സാധിക്കും.

ഉലുവയിൽ അയേണും, സിങ്കും ധാരാളമടങ്ങിയിട്ടുണ്ട്. ഇതു മുടി കൊഴിച്ചിൽ പരിഹരിച്ച് മുടി തഴച്ചു വളരാൻ സഹായിക്കുന്നു. ഇത് തയ്യാറാക്കാൻ ഒരു ടിസ്പൂൺ തൃഫല ചൂർണ്ണം, ഒരു ടിസ്പൂൺ കരിംജീരകം, ഒരു ടിസ്പൂൺ ഉലുവ എന്നിവയാണ് ആവശ്യം. ഇത് മിക്സിയിൽ ചേർത്ത് നല്ലത്പോലെ പൊടിച്ചെടുക്കുക. അതിനുശേഷം വേറൊരു പാത്രത്തിൽ 100ഗ്രാം വെളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ആവണക്കെണ്ണ ചേർക്കുക.

തുടർന്ന് ഇത് അടുപ്പത്ത് വെച്ച് നല്ലതുപോലെ ചൂടാക്കുക. ആവണക്കെണ്ണ പുതിയ മുടി വളരാൻ സഹായിക്കുന്നു. ഇതിലേക്ക് മുമ്പ് തയ്യാറാക്കി വെച്ചിരിക്കുന്ന പൊടി ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ്‌ ചെയ്യുക. ഇത് ദിവസവും കുളിക്കുന്നതിനു മുമ്പ് മുടിയിൽ തേച്ചുപിടിപ്പിക്കാം. 10 മിനിറ്റിനു ശേഷം കുളിക്കാവുന്നതാണ്. ഇത് മെലാനിൻ വർദ്ധിപ്പിച്ച്‌ വെളുത്ത മുടികൾ കറുപ്പാക്കി മാറ്റുന്നു.

ഇത് സ്ത്രീ പുരുഷ ഭേദമന്യേ ആർക്കു വേണമെങ്കിലും ഉപയോഗിക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.