ക്യാരറ്റിന് ഇത്രയ്ക്കും ആരോഗ്യ ഗുണങ്ങളോ

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ക്യാരറ്റ് ദിവസേന കഴിക്കുന്നത് ശരീരത്തിന് വളരെയധികം നല്ലതാണ്. ക്യാരറ്റ് വെറുതെയോ ജ്യൂസ് അടിച്ചോ കഴിക്കാവുന്നതാണ്. ഇത് പല രോഗങ്ങളും വരാതിരിക്കാൻ സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാൻ വളരെയധികം ഉപകരിക്കുന്ന ഒന്നുകൂടിയാണ് ക്യാരറ്റ്. ക്യാരറ്റിൽ അടങ്ങിയ പൊട്ടാസ്യം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നു.

അതുപോലെ ചർമ സംരക്ഷണത്തിനും ഒരുപാട് സഹായിക്കുന്ന ഒന്നാണ് ക്യാരറ്റ്. ക്യാരറ്റിന്റെ നീര് തേനിൽ ചേർത്ത് ഫേസ്പേക്കായും ഉപയോഗിക്കാം. ക്യാരറ്റിൽ അടങ്ങിയ വിറ്റാമിൻ എ യുടെ സാന്നിധ്യം കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുപോലെ ക്യാരറ്റ് വട്ടത്തിൽ അരിഞ്ഞ് കണ്ണിനു മുകളിൽ വെക്കുന്നത് കറുപ്പുനിറം ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ ക്യാരറ്റിൽ പാൽ ചേർത്തരച്ച് പുരട്ടിയാൽ മുഖത്തിന്റെ നിറം വർദ്ധിക്കും.

ക്യാരറ്റിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ട്. ഇത് ഉദരാശയ ക്യാൻസർ വരാനുള്ള സാധ്യത 26 ശതമാനം കുറയ്ക്കുന്നു. ക്യാരറ്റിലെ വിറ്റാമിൻ സി യുടെ സാന്നിധ്യം ശ്വാസം മുട്ടൽ, ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിനായി ക്യാരറ്റ് ജ്യൂസാക്കി കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.