കഴുത്തിലും കക്ഷത്തിലും കാണുന്ന കറുപ്പ് നിറം ഇല്ലാതാക്കാനുള്ള എളുപ്പ മാർഗം

കഴുത്തിലും, കക്ഷത്തിലും ശരീരത്തിന്റെ വിവിധ ഇടുക്കു ഭാഗങ്ങളിലും കാണുന്ന കറുപ്പുനിറം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് വളരെ ചെലവ് കുറച്ച് നിർമ്മിക്കാം. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളിച്ചെണ്ണ എടുക്കുക. അതിന് ശേഷം ചെറുനാരങ്ങ പകുതിയായി മുറിച്ച് വെളിച്ചെണ്ണയിൽ മുക്കി കറുപ്പ് നിറം കാണുന്ന ഭാഗങ്ങളിൽ നല്ലതുപോലെ തേച്ച് കൊടുക്കുക.

തുടർന്ന് നല്ലത് പോലെ റബ്ബ് ചെയ്ത് കൊടുക്കുക. ഇത് അഞ്ചു മിനിട്ടെങ്കിലും തുടരുക. അതിന് ശേഷം ഒരു തുണി ഉപയോഗിച്ച് തുടക്കുക. അടുത്തതായി ഒരു ചെറിയ സബോള തൊലി കളഞ്ഞ് കഴുകി എടുക്കുക. ഇത് മുറിച്ച് നീരോട് കൂടി കക്ഷത്തിൽ 5 മിനിറ്റ് റബ്ബ് ചെയ്യുക. ഇത് കക്ഷത്തിലെ ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിന് ശേഷം ചെറുനാരങ്ങ കൊണ്ടും റബ്ബ് ചെയ്യുക. 5 മിനിറ്റിനു ശേഷം ഇത് കഴുകി കളയുക.

അടുത്തതായി ഒരു പേക്ക് നിർമ്മിക്കാം. ഇതിനായി ഒരു ടീസ്പൂൺ തൈര്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, കാൽ ടീസ്പൂൺ മഞ്ഞൾ, കാൽ ടീസ്പൂൺ തേൻ, ചെറുനാരങ്ങാ നീര് എന്നിവയാണ് വേണ്ടത്. ഇത് എല്ലാം ചേർത്ത് നല്ലതുപോലെ മിക്സ്‌ ചെയ്യുക. തുടർന്ന് ഇത് കക്ഷത്തിലും കഴുത്തിലും പുരട്ടി കൊടുക്കുക. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കുക.

തുടർച്ചയായി ഒരു മാസം ഉപയോഗിച്ചാൽ നല്ല രീതിയിലുള്ള റിസൾട്ട് ഉണ്ടാകുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.