ചർമ്മത്തിന്റെ നിറം എളുപ്പത്തിൽ വർധിപ്പിക്കാൻ ഈ വിദ്യ പരീക്ഷിച്ചു നോക്കൂ

ചർമം നിറം വെക്കാൻ ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടോ? ഇതിനായി ബ്യൂട്ടിപാർലറുകളെയും സൗന്ദര്യവർധക വസ്തുക്കളെയും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ ഇതിലടങ്ങിയ കെമിക്കൽസ് ധാരാളം പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് പ്രകൃതിദത്തമായ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ശരീരത്തിന് എപ്പോഴും നല്ലത്. നമ്മുടെ ചർമ്മം വെളുക്കാൻ പ്രകൃതിദത്തമായി നിർമിച്ചെടുക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇതിനായി ഒരു പാത്രത്തിൽ രണ്ടു പിടി ചുവന്ന പരിപ്പ്, രണ്ടു പിടി അവിൽ എന്നിവ എടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ കസ്തൂരിമഞ്ഞൾ ചേർക്കുക. തുടർന്ന് ഇത് നല്ലത് പോലെ പൊടിച്ചെടുക്കുക. എന്നിട്ട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം, ഇതിലേക്ക് നാല് ടീസ്പൂൺ കട്ട തൈര് ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ്‌ ചെയ്യുക. തുടർന്ന് ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കുക.

20 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. ഇത് ചർമം പെട്ടെന്ന് നിറം വെക്കാൻ സഹായിക്കുന്നു. ഇതിന് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. തൈരിനു പകരം ഉരുളക്കിഴങ്ങ് ജ്യൂസോ ചെറുനാരങ്ങാ നീരോ ചേർക്കാവുന്നതാണ്. എണ്ണമയമുള്ള ചർമ്മക്കാർ ഇതിലേക്ക് മഞ്ഞൾ ചേർക്കേണ്ടതില്ല. നല്ല റിസൾട്ട്‌ കിട്ടാനായി കുറച്ച് നാൾ തുടർച്ചയായി ഉപയോഗിക്കുക.

കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.