മുടിയുടെ നല്ല ആരോഗ്യത്തിന് ഈ ഒറ്റമൂലി പരീക്ഷിക്കാം

നല്ല ആരോഗ്യമുള്ള മുടി എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. എന്നാൽ ഇതിന് പല തരത്തിൽ വെല്ലു വിളികൾ ഉണ്ടാകുന്നു. മുടികൊഴിച്ചിൽ, താരൻ, മുടിയുടെ അറ്റം പൊട്ടിപ്പോകൽ, ചൊറിച്ചിൽ എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ മുടിയെ ബാധിക്കുന്നു. ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. നിങ്ങളുടെ ഭക്ഷണക്രമം, കാലാവസ്ഥ, മലിനീകരണം എന്നിവ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഈ കാരണങ്ങൾ കൊണ്ടും മുടിക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇതിനായി രണ്ടു ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾ സ്പൂൺ തൈര്, ഒരു മുട്ട, ഒരു തണ്ട് വേപ്പില എന്നിവയാണ് വേണ്ടത്. ആദ്യമായി വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില ഇട്ടു കൊടുക്കുക. ഇത് ഇളം ചൂടോടു കൂടി പഞ്ഞി ഉപയോഗിച്ചോ കൈകൾ ഉപയോഗിച്ചോ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. എന്നിട്ട് നല്ലത് പോലെ മസാജ് ചെയ്യുക. ഇത് അരമണിക്കൂർ വെക്കുക. അടുത്തതായി മുട്ട പൊട്ടിച്ച് വെള്ള ഒരു പാത്രത്തിലേക്ക് എടുക്കുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് ചേർക്കുക. തുടർന്ന് ഇത് മിക്സ്‌ ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കാം. ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ഉപയോഗിക്കുക. ഇത് താരൻ, തല ചൊറിച്ചിൽ എന്നീ പ്രശ്നങ്ങൾ പെട്ടെന്ന് ഇല്ലാതാക്കുന്നു. അതുപോലെ മുടിയുടെ ബലക്കുറവ്, ഉള്ള് കുറവ് എന്നീ പ്രശ്നങ്ങളും പരിഹരിക്കുന്നു.

കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.