മുഖം പെട്ടെന്ന്‌ നിറം വെക്കാൻ ചിലവ് കുറഞ്ഞ ഫലപ്രദമായ മാർഗം

തുടർച്ചയായി സൂര്യ പ്രകാശം എൽക്കുന്നത് മുഖത്തിന്റെ നിറം കുറയാൻ കാരണമാകുന്നു. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനായി മാർക്കറ്റിൽ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ ഇതിൽ കെമിക്കലുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കും. ഇത്തരത്തിൽ നിറം കുറഞ്ഞ മുഖം പാല് പോലെ വെളുക്കാൻ സഹായിക്കുന്ന ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് വളരെ ചിലവ് കുറച്ച് നിർമിച്ചെടുക്കാം. ഇതിനായി തക്കാളി, പാൽ, ചെറുനാരങ്ങ, കടല മാവ് എന്നിവയാണ് വേണ്ടത്.

തക്കാളി മുഖത്തെ പാടുകളും കുരുക്കളും ഇല്ലാതാക്കി വെളുത്ത നിറം നൽകും. ആദ്യം തക്കാളിയുടെ കുരു കളഞ്ഞ് മിക്സിയിൽ നല്ലതുപോലെ അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് ചേർക്കുക. അതിന് ശേഷം ഒരു ടിസ്പൂൺ ചെറുനാരങ്ങ നീരും, 3 ടിസ്പൂൺ കാച്ചാത്ത പാലും ചേർക്കുക. ഇത് നല്ലതുപോലെ മിക്സ്‌ ചെയ്തെടുക്കുക.

എന്നിട്ട് മുഖം കഴുകി വൃത്തിയാക്കിയതിനുശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 20 മിനിറ്റു കഴിയുമ്പോൾ ഇത് കഴുകി കളയാവുന്നതാണ്. മുഖം പെട്ടെന്നു നിറം വെക്കാൻ ഇത് സഹായിക്കും. ഇത് സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.