പല്ലുകൾ പാല് പോലെ വെളുക്കാൻ ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേക്കുക

പല്ലുകൾ മഞ്ഞ നിറത്തിൽ ആകുന്നത് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. സിഗരറ്റ്, പാൻ മസാല ഉപയോഗിക്കുന്നവരിൽ ഇത് കൂടുതലായി കാണുന്നു. പല്ലിൽ അഴുക്കുകൾ അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരത്തിൽ മഞ്ഞനിറം വരുന്നത്. പല്ലുകൾ വൃത്തിയായി സൂക്ഷിക്കാത്തതാണ് ഇതിന് പ്രധാന കാരണം. ഇത് വായ് തുറന്ന് സംസാരിക്കാനും ചിരിക്കാനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് നമ്മുടെ ആത്മവിശ്വാസത്തെ നല്ല രീതിയിൽ ബാധിക്കുന്നു.

അഴുക്ക് നിറഞ്ഞ മഞ്ഞ പല്ലുകൾ വെളുക്കാൻ സഹായിക്കുന്ന ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി പച്ചരി, മഞ്ഞൾ പൊടി, ഉപ്പ്, ചെറുനാരങ്ങാ നീര് എന്നിവയാണ് വേണ്ടത്. പച്ചരി പല്ലിലെ മഞ്ഞ കറ കളഞ്ഞ് വെളുപ്പാക്കുന്നു. ആദ്യമായി പച്ച അരി പൊടിച്ച് മാവാക്കി എടുക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. അതിനുശേഷം കാൽ ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർക്കുക.

ഇത് നല്ലത് പോലെ മിക്സ്‌ ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ചെറുനാരങ്ങ നീരിൽ അടങ്ങിയ സിട്രിക് ആസിഡ് വായ്നാറ്റം, വായിൽ നിന്ന് രക്തം വരുന്നത് എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ബ്രഷിൽ ചേർത്ത് പല്ല് തേക്കാവുന്നതാണ്. ഇത്തരത്തിൽ 5 മിനിറ്റ് നേരം തേക്കുക. അതിന് ശേഷം സാധാരണ വെള്ളത്തിൽ വായ് കഴുകി എടുക്കുക. ഇത് പല്ലിലെ അഴുക്കുകൾ കളഞ്ഞ് പാല് പോലെ വെളുക്കാൻ സഹായിക്കുന്നു.

വളരെ ചിലവ് കുറഞ്ഞ ഈ റീതി ആർക്കു വേണമെങ്കിലും പരീക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.